»   » ജൂനിയര്‍ ബച്ചന് തിരിച്ചടി; അഗ്നിപഥില്‍ ഋത്വിക്ക്

ജൂനിയര്‍ ബച്ചന് തിരിച്ചടി; അഗ്നിപഥില്‍ ഋത്വിക്ക്

Posted By:
Subscribe to Filmibeat Malayalam
Abhishek Bachchan And Hrithik Roshan
പിതാവ് അനശ്വരമാക്കിയ കഥാപാത്രമായി വെള്ളിത്തിരയിലെത്താന്‍ ആഗ്രഹിയ്ക്കാത്ത താരപുത്രന്‍മാരുണ്ടാവുമോ? അമിതാഭ് ബച്ചന് ദേശീയ പുരസ്‌ക്കാരം നേടിക്കൊടുത്ത അഗ്നിപഥ് റീമേക്ക് ചെയ്യുന്നുവെന്ന വാര്‍ത്തകള്‍ കേട്ടപ്പോള്‍ ജൂനിയര്‍ ബച്ചന്‍ അഭിഷേകിനും അത്തരമൊരു ആഗ്രഹം തോന്നിയിരിക്കാം.

എന്നാല്‍ അങ്ങനെയൊന്നുണ്ടെങ്കില്‍ അതു കളഞ്ഞേക്കാനാണ് നിര്‍മാതാവും സംവിധായകനുമായ കരണ്‍ ജോഹര്‍ പറയുന്നത്. അഗ്നിപഥിലെ ബച്ചന്റെ റോളിലേക്ക് ഋത്വിക്ക് റോഷനെയാണ് കരണ്‍ മനസ്സില്‍ കണ്ടിരിയ്ക്കുന്നത്. ചിത്രത്തില്‍ അഭിഷേക് തന്നെ നായകനാവുമെന്ന അഭ്യൂഹങ്ങള്‍ തള്ളിക്കൊണ്ടാണ് കരണ്‍ ഇക്കാര്യം പ്രഖ്യാപിച്ചത്.

അല്‍പച്ചിനോയുടെ 'സ്‌കാര്‍ഫേയ്‌സ്' എന്ന ചിത്രത്തല്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് 1990ല്‍ മുകുള്‍ എസ്ആനന്ദ് അഗ്‌നിപഥ് സംവിധാനം ചെയ്തത്. കരണ്‍ ജോഹറിന്റെ പിതാവ് യാഷ് ജോഹര്‍ നിര്‍മ്മിച്ച ചിത്രം പക്ഷേ സാമ്പത്തികമായി പരാജയമായിരുന്നു.

മിഥുന്‍ ചക്രവര്‍ത്തി, തെന്നിന്ത്യന്‍ നടി മാധവി എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു
.ചിത്രത്തിലെ ദീനനാഥ് ചൗഹാന്‍ എന്ന നായക കഥാപാത്രമായാണ് ഹൃത്വിക് അഭിനയിക്കുന്നത്. ഈ കഥാപാത്രത്തിന്റെ അമ്മവേഷത്തില്‍ ജയാബച്ചന്‍ എത്തുമെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നുവെങ്കിലും അതും ഉണ്ടാകില്ലെന്ന് കരണ്‍ വ്യക്തമാക്കി കഴിഞ്ഞു.

അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യന്‍ സിനിമയുടെ പ്രതിനിധിയായി ഋത്വിക്ക് മാറിയിരിക്കുവെന്ന തിരിച്ചറിവിലാണ് അദ്ദേഹത്തെ തന്നെ നായകനാക്കാന്‍ കരണ്‍ തീരുമാനിച്ചതെന്ന് ബോളിവുഡില്‍ റിപ്പോര്‍ട്ടുകളുണ്ട്. അതല്ല കൊട്ടിഘോഷിച്ചെത്തിയ രാവണന്റെ പരാജയമാണ് ബച്ചന്‍ ജൂനിയറിന് തിരിച്ചടിയായെതന്നും പറയപ്പെടുന്നു.

പുതിയ തലമുറയുടെ അഭിരുചികള്‍ക്കനുസരിച്ച് തിരക്കഥയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് അഗ്നിപഥ് സംവിധാനം ചെയ്യുന്നത് നവാഗതനായ കരണ്‍ മല്‍ഹോത്രയാണ്. പഴയ ചിത്രത്തില്‍ ബച്ചന്‍ ഒരു ഇന്ത്യന്‍ അധോലക നേതാവായിരുന്നെങ്കില്‍ പുതിയ പതിപ്പില്‍ ഇന്റര്‍നാഷണല്‍ അണ്ടര്‍വേള്‍ഡ് ഡോണായാണ് ഋത്വിക് എത്തുന്നത്. മിഥുന്‍ ചക്രവര്‍ത്തി അവതരിപ്പിച്ച കൃഷ്ണ അയ്യര്‍ എംഎ എന്ന കഥാപാത്രം പുതിയ വേര്‍ഷനില്‍ ഉണ്ടാകില്ലെന്നുറപ്പായിട്ടുണ്ട്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam