»   » മല്ലിക ശരീരം ഇന്‍ഷുര്‍ ചെയ്യുന്നു

മല്ലിക ശരീരം ഇന്‍ഷുര്‍ ചെയ്യുന്നു

Posted By:
Subscribe to Filmibeat Malayalam
Mallika Sherawat
ബോളിവുഡിലെ ഗ്ലാമര്‍ താരം മല്ലികാ ഷെരാവത്ത്‌ സ്വന്തം ശരീരം ഇന്‍ഷുര്‍ ചെയ്യുന്നു. അടുത്തിടെ ഒരു വെബ്‌സൈറ്റിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ തന്റെ പ്രധാന സമ്പാദ്യമായ ഈ സുന്ദരമായ ശരീരം ഇന്‍ഷുര്‍ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന്‌ ഗ്ലാമര്‍ റാണി തുറന്നുപറഞ്ഞത്‌.

ദാറ്റ്സ്‍മലയാളം സിനിമാ ഗാലറി കാണാം

ബോളിവുഡില്‍ ഇത്തരം ഒരു സംഭവം ഇതാദ്യമാണ്‌. എന്നാല്‍ ഹോളിവുഡിലാകട്ടെ ജെന്നിഫര്‍ ലോപ്പസ്‌ കായിക ലോകത്തുനിന്നും ഡേവിഡ്‌ ബക്കാം തുടങ്ങിയ താരങ്ങള്‍ തങ്ങളുടെ ശരീരഭാഗങ്ങള്‍ ഇതിന്‌ മുമ്പുതന്നെ ഇന്‍ഷുര്‍ ചെയ്‌തിട്ടുണ്ട്‌.

മല്ലികയെ ഒരു ആരാധകനാണത്രേ ഇക്കാര്യത്തിന്‌ പ്രേരിപ്പിച്ചത്‌. പ്രശസ്‌ത ഫുട്‌ബോള്‍ താരം ക്രിസ്‌റ്റിനോ റൊണാള്‍ഡോ സ്വന്തം കാലുകള്‍ 90 മില്യന്‍ പൗണ്ടിന്‌ ഇന്‍ഷുര്‍ ചെയ്‌ത വാര്‍ത്ത ചൂണ്ടിക്കാട്ടിയാണ്‌ ആരാധകന്‍ ഈ സുന്ദര ശരീരം ഇന്‍ഷുര്‍ ചെയ്യൂ എന്ന്‌ മല്ലികയോട്‌ പറഞ്ഞത്‌.

എന്തായാലും കാര്യം ഒരു ചെവിയില്‍ക്കൂടി കേട്ട്‌ മറ്റേ ചെവിയില്‍ക്കൂടി വിടാന്‍ മല്ലിക തയ്യാറായില്ല. ശരിയ്‌ക്കും ആലോചിച്ചു. അപ്പോഴാണ്‌ തന്റെ ഏറ്റവും പ്രധാനപ്പെട്ട സമ്പത്ത്‌ ഈ സുന്ദര ശരീരം മാത്രമാണെന്ന്‌ മനസ്സിലായത്‌. ഉടന്‍ മല്ലിക തീരുമാനിക്കുകയും ചെയ്‌തു എങ്ങനെയെങ്കിലും ശരീരത്തിന്‌ ഇന്‍ഷുറന്‍സ്‌ പരിരക്ഷ ഉറപ്പാക്കണം.

ശരീരം ഇന്‍ഷുര്‍ ചെയ്യാനുള്ള ആഗ്രഹം പരസ്യമായി പ്രകടിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ താരമാണ്‌ മല്ലിക. എന്തായാലും ഇതിനുള്ള ശ്രമങ്ങള്‍ താരം തുടങ്ങിക്കഴിഞ്ഞുവെന്നാണ്‌ കേള്‍ക്കുന്നത്‌.

ലോപ്പസ്‌ തന്റെ സുന്ദരമായ മാറിടങ്ങള്‍ ഒരു ബില്യണ്‍ ഡോളറിന്‌ ഇന്‍ഷുര്‍ ചെയ്‌തപ്പോള്‍ ഡേവിഡ്‌ ബക്കാം തന്റെ കാലുകള്‍ 70 മില്യണ്‍ ഡോളറിനാണ്‌ ഇന്‍ഷുര്‍ ചെയ്‌തത്‌. എന്തായാലും മല്ലിക സ്വന്തം ശരീരത്തിന്‌ എത്രതുകയുടെ ഇന്‍ഷുറന്‍സാണ്‌ എടുക്കുന്നതെന്നകാര്യം ഇതേവരെ പുറത്തുവിട്ടിട്ടില്ല.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam