ഡോണ്‍ 2ലെ പ്രിയങ്കയുടെ ഡ്യൂപ്പ് മരിച്ചു

ബിബിയുടെ വേര്‍പാടിലുള്ള ദുഖം പ്രിയങ്കയും ഷാരൂഖും ട്വിറ്ററിലൂടെ പങ്കുവെയ്ക്കുകയു ചെയ്തു. ഡോണ്‍ 2ലെ അപകടകരമായ കാര്‍ ചേസിങ് പോലുള്ള ആക്ഷന്‍ രംഗങ്ങളില്‍ ഏറെ റിസ്‌ക്കെടുത്താണ് ബിബി അഭിനയിച്ചതെന്ന് പ്രിയങ്ക പറയുന്നു. ബിബിയ്ക്ക് ആത്മശാന്തി നേര്‍ന്ന പ്രിയങ്ക കുടുംബത്തോട് അനുശോചനവും രേഖപ്പെടുത്തി. ബിബിയ്ക്ക് വേണ്ടി ഡോണ്‍2 ടീം പ്രാര്‍ഥിയ്ക്കുകയാണെന്ന് ഷാരൂഖ് ട്വിറ്ററില്‍ കുറിച്ചു.
ബച്ചന്റെ ഹിറ്റ് ചിത്രമായ ഡോണിന്റെ റീമേക്കായി 2006ല്‍ പുറത്തിറങ്ങിയ ഡോണ്‍ ദി ചേസ് ബിഗിന്‍സ് എഗെയ്‌ന്റെ രണ്ടാംഭാഗത്തിന്റെ ഷൂട്ടിങ് ഏതാണ്ട് പൂര്‍ത്തിയായി കഴിഞ്ഞു. 2011 ഡിസംബറില്‍ പുതിയ സാഹസികതകളുമായി ഡോണ്‍ ചേസ് കണ്ടിന്യൂസ് തിയറ്ററുകളിലെത്തും.


Click it and Unblock the Notifications











