»   » മുന്നാഭായി അമേരിക്കയിലേക്ക്

മുന്നാഭായി അമേരിക്കയിലേക്ക്

Posted By:
Subscribe to Filmibeat Malayalam
Munnabhai
മുന്നാഭായിയെ ഓര്‍മ്മയില്ലേ, ബോളിവുഡില്‍ കൊമേഴ്‌സ്യല്‍ സിനിമയ്ക്ക് പുതിയ മാനം പകര്‍ന്നുനല്‍കിയ മുന്നാഭായി തന്നെ. രണ്ടാംവരവിലും പ്രേക്ഷകമനം കവര്‍ന്ന മുന്നാഭായിയും കൂട്ടുകാരും വീണ്ടുമൊരു അങ്കത്തിനുള്ള പുറപ്പാടിലാണ്.

മുന്നാഭായി എംബിബിഎസിനും (2003) ലഗേ രഹോ മുന്നാഭായിക്കും (2006) ശേഷം 'മുന്നാഭായി ചലേ അമേരിക്ക' എന്ന മൂന്നാംഭാഗത്തിന്റെ തിരക്കഥ തയ്യാറായി വരുന്ന കാര്യം സംവിധായകന്‍ രാജ്കുമാര്‍ ഹിറാനിയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഹിറാനി അടുത്തിടെ യുഎസ് സന്ദര്‍ശിച്ചത് മുന്നാഭായിയുടെ കടലാസ് ജോലികള്‍ക്ക് വേണ്ടിയായിരുന്നു.

മുന്നാഭായിയുടെ മൂന്നാഭാഗം നേരത്തെ തന്നെ വാര്‍ത്തകളിലുണ്ടായിരുന്നു. എന്നാല്‍ ഷാരൂഖിന്റെ മൈ നെയിം ഈസ് ഖാന്‍ വന്നതോടെ ആ സിനിമയുമായി സാമ്യമുണ്ടാകുമെന്ന് കരുതി ഹിറാനി മുന്നാഭായിയുടെ ജോലികള്‍ മരിവിപ്പിയ്ക്കുകയായിരുന്നു.

അടുത്ത ഫെബ്രുവരിയില്‍ ആരംഭിയ്ക്കുന്ന മൂന്നാംഭാഗത്തില്‍ സഞ്ജയ്ദത്ത് അവതരിപ്പിക്കുന്ന മുന്നാഭായിയും സന്തതസഹചാരിയായ സര്‍ക്യൂട്ടും (അര്‍ഷാദ് വാര്‍സി) അമേരിക്കയില്‍ എത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

മുന്നാഭായി എംബിബിഎസ് വസൂല്‍രാജ എന്ന പേരില്‍ കമല്‍ഹാസന്‍ റീമേക്ക് ചെയ്തിരുന്നു. രണ്ടാംഭാഗത്തില്‍ ഗാന്ധിഭക്തനായി മാറിയ മുന്നാഭായി ബോളിവുഡ് ബോക്‌സ്ഓഫീസില്‍ വന്‍വിജയം കൊയ്തിരുന്നു.

English summary
Munnabhai Chale Amerika got shelved when fans of the adorable goon eagerly awaited his third adventure. This happened because thematically similar Shah Rukh Khan starrer My Name Is Khan released around the same time.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam