ഞാനും ഒരു രജനി ഫാന്‍: ഷാരൂഖ്

രജനിയെ കാണാനായതില്‍ ഏറെ സന്തോഷവാനാണെന്നും ഈ പ്രായത്തിലും അദ്ദേഹം ഇത്രയും ഊര്‍ജ്ജസ്വലനായിരിക്കുന്നത് കാണുമ്പോള്‍ ഒരു സുഖമുണ്ടെന്നും ഷാരൂഖ് പറഞ്ഞു. റാ വണിലെ അതിഥി വേഷം ഏറ്റെടുത്തതിന് രജനിയെ കണ്ട് നന്ദി പറയാനാണ് താന്‍ എത്തിയതെന്നും ഷാരൂഖ് പറഞ്ഞു.
റാണയില്‍ രജനിയെകാണാനായി ഏതൊരു രജനി ഫാനിനെയും പോലെ താനും കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പതിനഞ്ചു മിനിട്ടോളം രജനിയുടെ വീട്ടില്‍ ചെലവഴിച്ചശേഷമാണ് ഖാന്‍ മടങ്ങിയത്.
രജനിയുടെ മക്കളായ സൗന്ദര്യയും ഐശ്വര്യയും ഇവരുടെ കൂടിക്കാഴ്ചയിലുണ്ടായിരുന്നു. റാ വണില്‍ ഒരു അനിമേറ്റഡ് കഥാപാത്രമായി പിതാവ് എത്തുന്നതും ഷാരൂഖിനൊപ്പം അഭിനയിക്കുന്നുവെന്നതും സന്തോഷം നല്‍കുന്നുവെന്ന് രണ്ടുപേരും പറഞ്ഞു.
റാ വണിലെ രജനിയുടെ വേഷം ഇതിനകം തന്നെ ഏറെ ശ്രദ്ധനേടിക്കഴിഞ്ഞിട്ടുണ്ട്. ദീപാവലി ചിത്രമായിട്ടാണ് റാ വണ്‍ തിയേറ്ററുകളില്‍ എത്തുന്നത്.


Click it and Unblock the Notifications











