താക്കറെയുടെ ഭീഷണി ഐശ്വര്യ വകവച്ചില്ല

കാര്യമെന്തെന്നല്ലേ താക്കറെയുടെ മുന്നറിയിപ്പ് അവഗണിച്ച് ഐശ്വര്യ ലോക കന്നഡ സമ്മേളനത്തില്‍ പങ്കെടുത്തു. ലോക കന്നഡ സമ്മേളനം മറാത്തികള്‍ക്ക് എതിരാണെന്നും ഐശ്വര്യ അതില്‍ പങ്കെടുക്കരുതെന്നുമായിരുന്നു താക്കറെ ശിവസേനയുടെ മുഖപത്മായ സാമ്‌നയിലൂടെ ആവശ്യപ്പെട്ടത്.
ഇതിനെതിരെ വിവിധ കന്നഡ സംഘടനകള്‍ രംഗത്ത് എത്തിയിരുന്നു. താക്കറെ സ്വന്തം കാര്യം നോക്കിയാല്‍ മതി എന്നും മഹാരാഷ്ട്രയില്‍ കഴിയുന്ന മറാത്തികള്‍ അല്ലാത്തവരുടെ കാര്യത്തില്‍ ഇടപെടരുത് എന്നുമാണ് സംഘടനകള്‍ പറഞ്ഞത്.
ആരെന്തുപറഞ്ഞാലും കന്നഡ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന നിലപാടിലായിരുന്നു ഐശ്വര്യ. ഇതിനായി വെള്ളിയാഴ്ച വൈകുന്നേരം പ്രത്യേക വിമാനത്തില്‍ സുന്ദരി ബെല്‍ഗാമിലെ സാമ്പ്ര വിമാത്താവളത്തില്‍ എത്തിയത്.
താക്കറെയുടെ താക്കീതിന് ശേഷം ബച്ചന്‍ കുടുംബത്തിന്റെ മരുമകളായ ഐശ്വര്യയ്ക്ക് ഏറ്റവും കൂടുതല്‍ പിന്തുണനല്‍കിയത് ഐശ്വര്യയുടെ ജന്മാനാടായ മംഗലാപുരം ആസ്ഥാനമായുള്ള ജയ് കര്‍ണാടക എന്ന സംഘടനയാണ്. എന്തായാലൂം കന്നഡക്കാരിയാണെന്ന അടിസ്ഥാനകാര്യം ഐശ്വര്യ മറന്നില്ലല്ലോയെന്ന സന്തോഷത്തിലാണ് കര്‍ണാടത്തിലെ ആരാധകര്‍.


Click it and Unblock the Notifications











