ചീത്തപ്പടത്തിലെ പെണ്ണ് ഇനി ഗര്‍ഭിണി

സുജയ് ഘോഷ് സംവിധാനം ചെയ്യുന്ന കഹാനിയില്‍ വിദ്യാബാലന്‍ അവതരിപ്പിക്കുന്ന വിദ്യാ ബാഗ്ജിയെന്ന സുന്ദരിപ്പെണ്ണ് ലണ്ടനിലാണ് ജനിച്ചതും വളര്‍ന്നതും. ആഘോഷമായി വിവാഹം, സന്തോഷകരമായ ദാമ്പത്യം..അതിനിടെ വിദ്യ ഗര്‍ഭിണിയായി. ഇതിനിടെ ഒരു ദുര്‍ദിനത്തില്‍ ഇന്ത്യലേക്കുള്ള യാത്രയ്ക്കിടെ അപ്രതീക്ഷിതമായി വിദ്യയുടെ ഭര്‍ത്താവിനെ കാണാതാവുന്നു.
പ്രിയതമനെ തേടി ഏഴുമാസം ഗര്‍ഭിണിയായ വിദ്യ ബാഗ്ജി ഇന്ത്യയിലേക്ക് വിമാനം കയറി. തിരക്കേറി കൊല്‍ക്കത്ത നഗരത്തില്‍ നിന്നും ഭര്‍ത്താവിനെ കണ്ടെത്തുകയായിരുന്നു അവളുടെ ദൗത്യം. കഹാനിയുടെ ബാക്കിയുള്ള സസ്‌പെന്‍സ് തീരണമെങ്കില്‍ മാര്‍ച്ച് 9 വരെ കാത്തിരിയ്‌ക്കേണ്ടി വരും. പരമ്പ്രത ചാറ്റര്‍ജിയും ഇമ്രാന്‍ ഹഷ്മിയും കഹാനിയില്‍ വിദ്യയ്‌ക്കൊപ്പമുണ്ട്.
ഡേര്‍ട്ടി പിക്ചര്‍ പോലെ കഹാനിയിലെ വിദ്യയുടെ വേഷവും സെന്‍സേഷനാവുമെന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്. ഇതാദ്യമായല്ല, വിദ്യ അമ്മ വേഷത്തിലെത്തുന്നത്. പാ യിലും ഹേ ബേബിയിലുമൊക്കെ വിദ്യ അവതരിപ്പിച്ച അമ്മ വേഷങ്ങള്‍ ഏറെ ശ്രദ്ധിയ്ക്കപ്പെട്ടിരുന്നു.


Click it and Unblock the Notifications











