»   » ഭണ്ഡാര്‍ക്കറുടെ ഹീറോയിനില്‍ ഐശ്വര്യ

ഭണ്ഡാര്‍ക്കറുടെ ഹീറോയിനില്‍ ഐശ്വര്യ

Posted By:
Subscribe to Filmibeat Malayalam
Aishwarya Rai,
മധുര്‍ ഭണ്ഡാര്‍ക്കര്‍ സംവിധാനം ചെയ്യുന്ന 'ഹീറോയിന്‍' എന്ന ചിത്രത്തില്‍ ഐശ്വര്യ റായി നായികയായി അഭിനയിക്കും. നേരത്തേ കരീന കപൂര്‍ ഈ റോള്‍ ചെയ്യുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈവേഷം ചെയ്യാനാവില്ലെന്ന് കരീന പറഞ്ഞതോടെ ഭണ്ഡാര്‍ക്കര്‍ ഐശ്വര്യയെ സമീപിക്കുകയായിരുന്നു.

ഭണ്ഡാര്‍ക്കറും, ചിത്രത്തിന്റെ നിര്‍മ്മാതാവുമായ യു.ടി.വി പ്രൊഡക്ഷന്‍സിന്റെ ഉടമയുമായ സിദ്ധാര്‍ത്ഥ് റോയ് കപൂറും ചേര്‍ന്നാണ് ഐശ്വര്യയെ കാണുകയും കഥയെ കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തത്.
.കഥ കേട്ട് ഇഷ്ടപ്പെട്ട ഐശ്വര്യ അഭിനയിക്കാന്‍ സമ്മതം മൂളുകയായിരുന്നു.

ഐശ്വര്യയുമൊത്ത് ഒരു ചിത്രം ചെയ്യണമെന്ന മധുര്‍ ഭണ്ഡാര്‍ക്കറുടെ ആഗ്രഹമാണ് ഈ ചിത്രത്തിലൂടെ സഫലമാകാന്‍ പോകുന്നത്.

ചിത്രത്തില്‍ ചില കിടപ്പറ രംഗങ്ങളുണ്ടെന്നാണ് സൂചന. ഇതുകാരണമാണ് കരീന കഥാപാത്രം വേണ്ടെന്ന് വച്ചതും കേള്‍ക്കുന്നുണ്ട്. അപ്പോള്‍ അടുത്ത ചോദ്യം ഐശ്വര്യ ഈ സീനുകള്‍ ചെയ്യാന്‍ തയ്യാറാവുമോയെന്നാണ്.

ഐശ്വര്യ പറ്റില്ലെന്ന് പറഞ്ഞാലും ചിത്രത്തില്‍ നിന്നും ഈ രംഗങ്ങള്‍ ഒഴിവാക്കുക വിഷമകരമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മെര്‍ളിന്‍ മണ്‍റോ, എലിസബത്ത് ടെയ്‌ലര്‍ എന്നിവരുടെ ജീവിത കഥയെ ആധാരമാക്കിയുള്ളതാണ് ചിത്രമെന്നാണ് സൂചന.

English summary
Aishwarya Rai to play Madhur Bhandarkar's new movie Heroine, Madhur has already met Aishwarya along with his producer Siddharth Roy Kapoor. She, apparently, loved the subject and rest of the modalities are still in the process of being worked out.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam