»   » 3 ഇഡിയറ്റ്സിനെ തകര്‍ത്ത് ദബാങ് കുതിക്കുന്നു

3 ഇഡിയറ്റ്സിനെ തകര്‍ത്ത് ദബാങ് കുതിക്കുന്നു

Posted By:
Subscribe to Filmibeat Malayalam
Dabangg beats 3 Idiots
വിവാദച്ചുഴിയിലായ സല്‍മാന്‍ ഖാന്റെ ഏറ്റവും പുതിയ ചിത്രം ദബാങ് ബോക്‌സ് ഓഫീസ് റെക്കാര്‍ഡുകളെ തകര്‍ത്ത് മുന്നേറുന്നു. കഴിഞ്ഞ വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ദബാങിന് തകര്‍പ്പന്‍ തുടക്കമാണ് ലഭിച്ചിരിയ്ക്കുന്നത്. ഇന്ത്യയില്‍ 1300 തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം ആദ്യ രണ്ട് ദിവസം കൊണ്ടു തന്നെ അമീര്‍ ഖാന്റെ 3 ഇഡിയറ്റ്‌സിന്റെ റെക്കാര്‍ഡ് തകര്‍ത്തു.

14 കോടിയാണ് ദബാങ്ങിന്റെ ആദ്യ ദിന കലക്ഷന്‍. 3 ഇഡിയറ്റ്‌സിന് ആദ്യദിവസം നേടാനായത് 13 കോടി രൂപയായിരുന്നു. ആദ്യ മൂന്ന് ദിവസം കൊണ്ട് തന്നെ 47 കോടി വാരിയ ദബാങ് ഈ വര്‍ഷത്തെ സൂപ്പര്‍ഹിറ്റുകളിലൊന്നായി മാറുമെന്ന് ഉറപ്പായി കഴിഞ്ഞു.

സമീപകാലത്ത് ഒരു സല്‍മാന്‍ ചിത്രത്തിന് ലഭിയ്ക്കുന്ന ഏറ്റവും മികച്ച തുടക്കമാണ് ദബാങിന് ലഭിച്ചിരിയ്ക്കുന്നത്. സല്‍മാന്റെ കിടിലന്‍ പ്രകടനം തന്നെയാണ് സിനിമയുടെ നട്ടെല്ല്. തകര്‍പ്പന്‍ ആക്ഷനും ഗാനരംഗങ്ങളും ദബാങിന് മുതല്‍ക്കൂട്ടാവുന്നുണ്ട്. സല്‍മാന്റെ സഹോദരന്‍ അര്‍ബാസ് ഖാനാണ് ദബാങിന്റെ നിര്‍മാതാവ്.

ഈ വര്‍ഷം പ്രകാശ് ഝാ സംവിധാനംചെയ്ത രാജ്‌നീതിയായിരുന്നു ആദ്യദിനംതന്നെ ഏറ്റവുമധികം വരുമാനമുണ്ടാക്കിയ ചിത്രം പത്തരക്കോടി. ദബാങ്ങിന് ഉത്തരേന്ത്യയിലെ എല്ലാ തിയറ്ററിലും ആഴ്ചകള്‍ നീളുന്ന ബുക്കിങ്ങായിക്കഴിഞ്ഞു. നടന്‍ ശത്രുഘ്‌നന്‍ സിന്‍ഹയുടെ മകള്‍ സോനാക്ഷിയാണ് ചിത്രത്തിലെ നായിക.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam