»   » അള്‍ട്രാ മോഡേണല്ല: അസിന്‍

അള്‍ട്രാ മോഡേണല്ല: അസിന്‍

Posted By:
Subscribe to Filmibeat Malayalam
Asin
മലയാള മണ്ണില്‍ നിന്ന് ബോളിവുഡിലെത്തിയ അസിന്‍ തോട്ടുങ്കല്‍ അവിടെ തന്റേതായ ഒരു പാത വെട്ടിത്തെളിച്ചു കഴിഞ്ഞു. മലയാളത്തില്‍ നിന്ന് അന്യഭാഷാ ചിത്രങ്ങളില്‍ അഭിനയിക്കുന്ന പല നടിമാരും പ്രശസ്തിയ്ക്കു വേണ്ടി ഗ്ലാമറസ് കഥാപാത്രങ്ങളുടെ പിറകേ പോയപ്പോഴും അസിന്‍ അത്തരമൊരു ഇമേജില്‍ കുടുങ്ങിപ്പോകാതിരിക്കാന്‍ ശ്രദ്ധ പുലര്‍ത്തി. ഗജനിയില്‍ തുടങ്ങി റെഡിയിലെത്തി നില്‍ക്കുമ്പോഴും അഭിനയമികവിന്റെ പേരിലാണ് അസിന്‍ ശ്രദ്ധേയയാവുന്നത്.

ഞാന്‍ വളരെയധികം ട്രഡീഷ്ണലോ മോഡേണോ അല്ല. ഇതിന് നടുവിലെവിടെയോ ആണ് എന്റെ സ്ഥാനം-അസിന്‍ പറയുന്നു. വെസ്‌റ്റേണ്‍ സംസ്‌കാരത്തിനെ മൊത്തമായി ഉള്‍ക്കൊള്ളാന്‍ കഴിയില്ല. ഇന്ത്യന്‍-വെസ്‌റ്റേണ്‍ സംസ്കാരങ്ങളുടെ ഒരു മിശ്രിതമാണ് താനെന്നാണ് അസിന്‍ പറയുന്നത്. തന്റെ പേര് ഇത് വ്യക്തമാക്കുന്നതായി അസിന്‍ പറഞ്ഞു.

അസിന്‍ എന്ന പേര് ഇംഗ്ലീഷില്‍ എഴുതുമ്പോള്‍ കിട്ടുന്ന ആദ്യ അക്ഷരമായ 'എ' സംസ്‌കൃതത്തില്‍ നിന്നെടുത്തിട്ടുള്ളതാണ്. പേരിന്റെ ബാക്കിയായ 'സിന്‍' എന്ന വാക്ക് ഇംഗ്ലീഷില്‍ നിന്നെടുത്തിട്ടുള്ളതാണ്. സിന്‍ എന്നാല്‍ പാപം എന്നര്‍ഥം. അസിന്‍ എന്ന വാക്കിനര്‍ഥം പാപമില്ലാത്തവള്‍ എന്നാണെന്നും താരം വിശദീകരിക്കുന്നു.

ബോളിവുഡില്‍ സൂപ്പര്‍ഹിറ്റായി മാറിയ റെഡി എന്ന ചിത്രത്തിനു ശേഷം അക്ഷയ് കുമാര്‍ നായകനാവുന്ന ഹൗസ്ഫുള്‍ 2വില്‍ അഭിനയിക്കുന്ന തിരക്കിലാണ് അസിനിപ്പോള്‍.

English summary
Southern beauty Asin Thottumkal calls herself the contemporary modern woman and says that her name signifies that too.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam