മിന്നിഷയ്ക്ക് അശ്ലീല എസ്എംഎസ്

ഇതേത്തുടര്‍ന്ന് മിനിഷ മുംബൈ വെര്‍സോവ പോലീസ്‌സ്റ്റേഷനില്‍ പരാതി നല്‍കി. പരാതി സ്വീകരിച്ച് പോലീസ് കേസ് രജിസ്റ്റര്‍ചെയ്തതായി അസിസ്റ്റന്റ് കമ്മീഷണര്‍ ദിലീപ് സൂര്യവംശി പറഞ്ഞു.
വ്യത്യസ്ത മൊബൈലുകളില്‍നിന്നാണ് അജ്ഞാതന്‍ മിനിഷയെ വിളിച്ച് ഭീഷണിപ്പെടുത്തിയത്. കഴിഞ്ഞ 3-4 ദിവസമായി ഭീഷണി തുടരുന്നുണ്ട്.
ആദ്യമാദ്യം വന്ന അശ്ലീല എസ്എംഎസ്സുകള്‍ മിനിഷ അവഗണിക്കുകയായിരുന്നു. പക്ഷേ, ഭീഷണി നിരന്തരമായപ്പോഴാണ് പോലീസിനെ സമീപിക്കാന്‍ തീരുമാനിച്ചത്.
ഇതിന് മുന്പ് ബോളിവുഡിലെ പല നടിമാരെയും ഇത്തരത്തില്‍ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തയാള്‍ തന്നെയായിരിക്കും ഈ സംഭവത്തിനും പിന്നിലെന്നാണ് പൊലീസ് കരുതുന്നത്.
യഹാന്‍, ഹണിമൂണ്‍ ട്രാവല്‍സ്, ബച്ച്‌നാ എ. ഹസീനോ തുടങ്ങിയ പ്രശസ്ത ചിത്രങ്ങളില്‍ മിനിഷ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.


Click it and Unblock the Notifications











