»   » പിപ്‌ലി 'ലൈവാ'കും മുമ്പെ ഹിറ്റ്!

പിപ്‌ലി 'ലൈവാ'കും മുമ്പെ ഹിറ്റ്!

Posted By:
Subscribe to Filmibeat Malayalam
Peepli Live
ബോളിവുഡ് സിനിമാ ലോകത്തിന്റെ അഭിരുചികള്‍ മാറുകയാണോ? അമീര്‍ ഖാന്‍ നിര്‍മിച്ച പിപ്‌ലി ലൈവ് എന്ന സമാന്തര സിനിമ തിയറ്ററുകളിലെത്തും മുമ്പെ ലാഭമുണ്ടാക്കിയെന്ന വാര്‍ത്തകളാണ് ഇത്തരമൊരു ശുഭസൂചനകള്‍ നല്‍കുന്നത്. വെള്ളിയാഴ്ച രാജ്യത്തെ 600 തിയറ്ററുകളിലാണ് പീപ്പ്‌ലി ലൈവ് ആകുന്നത്.

മാര്‍ക്കറ്റിങ് ചെലവുള്‍പ്പെടെ ഏകദേശം പത്തുകോടി ചെലവില്‍ നിര്‍മ്മിച്ച് പിപ്‌ലി ലൈവിന്റെ സാറ്റലൈറ്റ-മ്യൂസിക് റൈറ്റ് വില്‍പനയിലൂടെ 14 കോടിയാണ് ലഭിച്ചത്. ഇന്ത്യയ്ക്ക് പുറത്ത് 100ഓളം കേന്ദ്രങ്ങളിലും സിനിമ റിലീസ് ചെയ്യുന്നുണ്ട്.

കര്‍ഷക ആത്മഹത്യയും അതിനെതുടര്‍ന്നുള്ള രാഷ്ട്രീയ സാമൂഹിക സംഭവവികാസങ്ങളും ആക്ഷേപഹാസ്യപ്രധാനമായി പറയുകയാണ് ചിത്രത്തില്‍. പിപ്‌ലി' എന്ന ഉത്തരേന്ത്യന്‍ കുഗ്രാമത്തിലെ സംഭവവികാസങ്ങളാണ് ചിത്രത്തില്‍ ആവിഷ്‌ക്കരിച്ചിരിയ്ക്കുന്നത്.

ബാങ്കില്‍ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാനാവാത്തതിനാല്‍ കൃഷിഭൂമി നഷ്ടപ്പെട്ട നാതയാണ് പ്രധാന കഥാപാത്രം. കടക്കെണിമൂലം ആത്മഹത്യചെയ്യുന്ന കര്‍ഷകരുടെ കുടുംബത്തിന് സര്‍ക്കാര്‍ ഒരു ലക്ഷം രൂപ നല്‍കുന്നുവെന്ന വാര്‍ത്തയറിഞ്ഞ നാതയും ആത്മഹത്യ ചെയ്താലോയെന്ന് ആലോചിയ്ക്കുന്നു.

സംസ്ഥാന മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍പ്പെട്ട 'പിപ്‌ലിയില്‍ ഇതിനിടെ തിരഞ്ഞെടുപ്പ് വരുന്നതോടെ കാര്യങ്ങള്‍ മാറിമറിയുന്നു. രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ ഈ കൊച്ചുഗ്രാമത്തിലേക്ക് തിരിയുകയാണ്.

നാത ആത്മഹത്യ ചെയ്യുമോ? അത് മാത്രമാണ് എല്ലാവര്‍ക്കും അറിയേണ്ടത്!

എന്‍ഡിടിവിയില്‍ പ്രൊഡ്യൂസറായിരുന്ന അനുഷ റിസ്‌വിയാണ് പീപ്‌ലിയുടെ സംവിധായിക. മധ്യപ്രദേശിലെ ബാദ്വായ് എന്ന ഗ്രാമത്തിലാണ് സിനിമ പൂര്‍ണമായും ചിത്രീകരിച്ചത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam