നിര്‍മ്മാതാവ് ഭീഷണിപ്പെടുത്തിയെന്ന് ഷാരൂഖ്

By Lakshmi

Sharukh
ബോളിവുഡിനെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഷാരൂഖ് ഖാന്‍ രംഗത്ത്. ഒരു നിര്‍മ്മാതാവ് തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് ഷാരൂഖ് പറയുന്നത്. ഷാരൂഖിന്റെ ചിത്രം റിലീസായാല്‍ തന്റെ ചിത്രം തഴയപ്പെടുമെന്ന് ഭയന്ന് ഒരു മുന്‍നിര നിര്‍മ്മാതാവാണത്രേ ഷാരൂഖിനെ ഭീഷണിപ്പെടുത്തിയത്.

ഈ നിര്‍മാതാവിന്റെ പേര് ഞാന്‍ വെളിപ്പെടുത്തില്ല. അദ്ദേഹം വളരെ അസ്വസ്ഥനായി എന്നെ വിളിച്ചിരുന്നു. എന്റെ ചിത്രം ബോക്‌സ് ഓഫീസില്‍ അദ്ദേഹത്തിന് വെല്ലുവിളിയാകുമെന്നും അതിനാല്‍ ചിത്രത്തിന്റെ റിലീസ് നീട്ടണമെന്നുമാണ് അദ്ദേഹം എന്നോട് പറഞ്ഞത്- ഒരു ചാറ്റ് ഷോയില്‍ ഷാരൂഖ് പറഞ്ഞു.

ചിത്രം പൊളിയ്ക്കാന്‍ താങ്കള്‍ക്കാവുന്നതെല്ലാം ചെയ്‌തോളൂയെന്നാണ് ഞാനയാളോട് പറഞ്ഞത്. ഞാനീ ഭീഷണിയ്ക്ക് വലിയ വിലയൊന്നും കൊടുക്കുന്നില്ല. എനിയ്ക്ക് അയാളോട് ഇഷ്ടമോ ഇഷ്ടക്കേടോ ഇല്ല. അയാളെക്കുറിച്ച് ഞാന്‍ ചിന്തിക്കാറുപോലും ഇല്ല- താരം പറഞ്ഞു.

ദീപാലി, ദസറ പോലുള്ള സമയങ്ങള്‍ ബോളിവുഡില്‍ ഉത്സവ സീസണാണ്. ഒട്ടേറെ സൂപ്പര്‍താരചിത്രങ്ങളാണ് ഈ സമയത്ത് റിലീസിനെത്താറുള്ളത്. താരവൈരങ്ങള്‍ക്ക് പേരുകേട്ട ബോളിവുഡില്‍ താരങ്ങളും മറ്റ് ചലച്ചിത്ര പ്രവര്‍ത്തകരും പരസ്പരം പാര പണിയുന്നതും പുതിയ കാര്യമല്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X