»   » 15വര്‍ഷത്തിന്‌ശേഷം രജനി മുംബൈയില്‍

15വര്‍ഷത്തിന്‌ശേഷം രജനി മുംബൈയില്‍

Posted By:
Subscribe to Filmibeat Malayalam
yanthiran
പതിനഞ്ച് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം തമിഴ് സൂപ്പര്‍ താരം രജനീകാന്ത് മുംബൈ നഗരത്തിലെത്തുന്നു.

പുതിയ ചിത്രമായ യന്തിരന്റെ ഹിന്ദി പതിപ്പായ റോബോട്ടിന്റെ പ്രചാരണപരിപാടികള്‍ക്ക് വേണ്ടിയാണ് രജനി മുംബൈയിലെത്തുന്നത്.

ഓഗസ്റ്റ് 14ന് ശനിയാഴ്ച രജനീകാന്ത് മുംബൈയില്‍ എത്തും. സാധാരണനിലയില്‍ ആളുകളെ അധികം അഭിമുഖീകരിക്കാന്‍ ഇഷ്ടമില്ലാത്ത രജനി പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നത് കുറവാണ്.

എന്നാല്‍ ഇപ്പോള്‍ പതിവ് രീതി തെറ്റിച്ച് രജനി യന്തിരന്റെ പ്രചരണത്തിന് എത്തുകയാണ്. യന്തിരന്റെ ഓഡിയോ റിലീസ് ചടങ്ങിനായി മുംബൈയില്‍ വരാന്‍ ക്ഷണിച്ചപ്പോള്‍ ആദ്യം രജനി ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചിരുന്നുവത്രേ.

എന്നാല്‍ ചിത്രത്തിന്റെ മാര്‍ക്കറ്റിങ് ടീമും സംവിധായകന്‍ ശങ്കറും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം തീരുമാനം മാറ്റുകയായിരുന്നു.

രജനീകാന്തിനെക്കൂടാതെ ചിത്രത്തിലെ നായിക ഐശ്വര്യ റായ്, അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, അമീര്‍ ഖാന്‍ എന്നിവരെല്ലാം റോബോട്ടിന്റെ ഓഡിയോ റിലീസിന് അതിഥികളായി എത്തുന്നുണ്ട്.

മുംബൈക്കാര്‍ക്ക് ബോളിവുഡിലെ വന്‍ താരനിരയും ഒപ്പം തമിഴ് സൂപ്പര്‍സ്റ്റാറിനെയും ഒരുമിച്ച് ഒരേവേദിയില്‍ കാണാനുള്ള അവസരം ലഭിച്ചിരിക്കുകയാണ്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam