»   » ആരാധികമാരുടെ പട; രണ്‍ബീര്‍ ടോയ്‌ലറ്റില്‍ കുടങ്ങി!

ആരാധികമാരുടെ പട; രണ്‍ബീര്‍ ടോയ്‌ലറ്റില്‍ കുടങ്ങി!

Posted By:
Subscribe to Filmibeat Malayalam
Ranbir Kapoor
ഒരു സിനിമയൊക്കെ കണ്ട് അടിച്ചുപൊളിയ്ക്കാമെന്ന പ്ലാനുമായിട്ടായിരുന്നു ബോളിവുഡിലെ യുവതാരം രണ്‍ബീര്‍ കപൂര്‍ കഴിഞ്ഞ ദിവസം സുഹൃത്തുക്കള്‍ക്കൊപ്പം ഔട്ടിങിന് പോയത്. എന്നാല്‍ ചെറിയൊരബദ്ധം രണ്‍ബീറിന്റെ ഔട്ടിങിന്റെ സകലമൂഡും കളയുകയാണ് ഉണ്ടായത്.

അനുഷ്‌ക ശര്‍മ്മ, അയന്‍ മുഖര്‍ജി, അര്‍ജുന്‍ കപൂര്‍, പൂജ ഗുപ്ത എന്നിവര്‍ക്കൊപ്പമായിരുന്നു രണ്‍ബീര്‍ ഔട്ടിങിന് പോയത്. മുംബൈ നഗരത്തിന് പുറത്തുള്ള ഒരു മള്‍ട്ടിപ്ലക്‌സില്‍ ഇവര്‍ സിനിമ കാണാന്‍ കയറി.

തിയേറ്ററില്‍ ഈ യങ് സൂപ്പര്‍സ്റ്റാര്‍ ഇരിക്കുന്നകാര്യം ഇടവേളവരെ ആരും അറിഞ്ഞില്ല. എന്നാല്‍ ഇടവേള സമയത്ത് ടോയ്‌ലറ്റില്‍ പോകാനായി ഇറങ്ങിയ രണ്‍ബീറിനെ തിയേറ്ററിലുണ്ടായിരുന്ന തരുണീമണികള്‍ കണ്ടുപിടിച്ചു. ഇതിലൂം കൂടുതല്‍ വല്ലതും വേണോ.

അവര്‍ രണ്‍ബീറിന് പിന്നാലെ ടോയ്‌ലറ്റിലേയ്ക്ക് വച്ചുപിടിച്ചു. ആരാധികമാരുടെ പട പിന്നാലെ വരുന്നകാര്യം തിരിച്ചറിഞ്ഞ രണ്‍ബീര്‍ ആത്മരക്ഷാര്‍ത്ഥ്ം ടോയ്‌ലറ്റില്‍ കയറി വാതിലടച്ച് ഉള്ളിലിരിപ്പായി. സംഭവമറിഞ്ഞ് തീയേറ്ററിലെ സുരക്ഷാ ജീവനക്കാര്‍ രണ്‍ബീറിന്റെ രക്ഷയ്‌ക്കെത്തി.

ഒരുവിധത്തില്‍ ആരാധികമാരെ മാറ്റി അവര്‍ രണ്‍ബീറിനെ വീണ്ടും തിയേറ്ററിനകത്തെത്തിച്ചു. സിനിമ കഴിഞ്ഞ് ഒരുവിധത്തില്‍ താരവും കൂട്ടരും തങ്ങളുടെ വണ്ടികളില്‍ കയറി രക്ഷപ്പെടുകയായിരുന്നു.

English summary
Ranbir Kapoor who was spotted at a suburban multiplex along with friends However, the girls present at the theatre went crazy when they spotted him walking towards the loo. Not just that, they even tried following the actor into the loo much to the embarrassment of the other guys

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam