»   » ഷാരൂഖിന്റെ ജീവചരിത്രത്തിന് 37കിലോ ഭാരം

ഷാരൂഖിന്റെ ജീവചരിത്രത്തിന് 37കിലോ ഭാരം

Posted By:
Subscribe to Filmibeat Malayalam
Sharukh Khan
ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ ജീവചരിത്രത്തിന് 37കിലോ ഭാരം. 800 പേജുള്ള പുസ്തകം 2012ല്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കിങ് ഖാന്‍- ദി ഓഫീഷ്യല്‍ ഓപ്പസ് ഓഫ് ഷാരൂഖ് ഖാന്‍ എന്നാണ് ജീവചരിത്രത്തിന്റെ പേര്.

തന്റെ ജീവതത്തെക്കുറിച്ച് ഇത്തരത്തിലൊരു പുസ്തകം പുറത്തിറങ്ങുന്നതില്‍ താന്‍ ഏറെ സന്തോഷിക്കുന്നുവെന്നും ആരാധകരെ കൂടുതല്‍ തന്നിലേയക്കടുപ്പിക്കാന്‍ ഇത് സഹായിക്കുമെന്നും പുസ്തകത്തിന്റെ ആദ്യകോപ്പിയില്‍ സ്വന്തം കയ്യൊപ്പ് ചേര്‍ത്തുകൊണ്ട് ഷാരൂഖ് പറഞ്ഞു.

ബ്രിട്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഓപസ് മീഡിയ ഗ്രൂപ്പാണ് ഷാരൂഖിന്റെ ജീവചരിത്രം പുറത്തിറക്കുന്നത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, മൈക്കിള്‍ ജാക്‌സണ്‍, മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് എഫ്‌സി, ഫോര്‍മുല 1, ഫെറാറി എന്നിവയ്ക്ക് ശേഷം ഓപ്പസിന്റെ കളക്ഷനില്‍ എത്തുകയാണ് ഷാരൂഖ്.

ഷാരൂഖിന്റെ ജീവിത കഥയും അതിനൊപ്പം അപൂര്‍വ്വമായ ചിത്രങ്ങളും പുസ്തകത്തിലുണ്ടാവും. ഇതുവരെ പുറം ലോകത്തിനറിയാത്ത ഒരു ഷാരൂഖിനെയാണത്രേ ഇതില്‍ കാണാന്‍ കഴിയുക. തുകല്‍ച്ചട്ടയുമായി പുറത്തിറങ്ങുന്ന പുസ്തകത്തിന് 37 കിലോഗ്രാം ഭാരമുണ്ടാകും. ഷാരൂഖ് 20വര്‍ഷങ്ങളായി സൂക്ഷിച്ചുവരുന്ന ഡയരിയില്‍ നിന്നുള്ള ഭാഗങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഷാരൂഖ് ഖാന്റെ കയ്യൊപ്പോടു കൂടിയാണ് ഓരോ പുസ്തകവും തയ്യാറാക്കുന്നത്. പുസ്തകം ഡിവിഡി രൂപത്തിലും പുറത്തിറക്കുന്നുണ്ട്. ഐപാഡുകളിലും ഐഫോണുകളിലും ഉപോഗിക്കാവുന്ന ഡൗണ്‍ലോഡ് ചെയ്യാവുന്ന ഐട്യൂണുകളായും ഇത് പുറത്തിറക്കും.

ഷാരൂഖിനെപ്പോലെയൊരു വ്യക്തിയുടെ ജീവചരിത്രം പ്രസദ്ധീകരിക്കാന്‍ കഴിയുന്നതില്‍ തങ്ങള്‍ ഏറെ അഭിമാനിക്കുന്നുവെന്നും അദ്ദേഹം കലാരംഗത്ത് കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കട്ടെയന്നും ഓപസ് മീഡിയ ഗ്രൂപ്പ് സിഇഒ കാരള്‍ ഫോവവ്ലര്‍ പറയുന്നു.

English summary
Weighing an incredible 37 kgs, running up to 800 pages and consisting of exclusive content including fascinating extracts from Shahrukh Khan's personal diary, 'King Khan - The Official Opus of Shah Rukh Khan' is likely to be released next year,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam