ഡോണ്‍ വരുന്നു; പ്രിയന്‍ ചിത്രം മാറ്റി

എന്നാല്‍ ഡോണിന് വെല്ലുവിളി ഉയര്‍ത്തി മറ്റൊരു ക്രിസ്മസ് റിലീസ് കൂടി ചാര്‍ട്ട് ചെയ്തിരുന്നുവത്രേ. വമ്പന്‍താര നിരയെ അണിനിരത്തി മലയാളി സംവിധായകന്‍ പ്രിയദര്‍ശനൊരുക്കുന്ന തേസിന്റെ റിലീസായിരുന്നു ഡിസംബര്‍ 23ന് തീരുമാനിച്ചിരുന്നത്. അജയ് ദേവഗ്ണന്‍ പ്രധാനകഥാപാത്രമായെത്തുന്ന സിനിമയില്‍ അനില്‍ കപൂര്‍, മോഹന്‍ലാല്‍, കങ്കണ റാവത്ത്, സമീര റെഡ്ഡി എന്നിങ്ങനെ ഒട്ടേറെ താരങ്ങള്‍ അഭിനയിക്കുന്നുണ്ട്.
ഷാരൂഖ് ചിത്രവുമായി ഏറ്റുമുട്ടാനുള്ള തേസിന്റെ അണിയറക്കാരുടെ തീരുമാനം ബോളിവുഡിലെ സിനിമാപണ്ഡിറ്റുകളെ അദ്ഭുതപ്പെടുത്തിയിരുന്നു. എന്നാല്‍ തന്ത്രപരമായ നീക്കത്തിലൂടെ ഈ ക്ലാഷ് ഒഴിവാക്കിയിരിക്കുകയാണ് തേസിന്റെ നിര്‍മാതാക്കള്‍
ഇതുപ്രകാരം നവംബര്‍ 11ന് തേസ് റിലീസ് ചെയ്യാനാണ് തീരുമാനം. അന്നേ ദിവസം മറ്റുചിത്രങ്ങളൊന്നും റിലീസിനില്ലെന്നൊരു മെച്ചവുമുണ്ട്.
ajay devgon അജയ് ദേവ്ഗണ് ഡോണ്‍ 2 തേസ് പ്രിയദര്ശന് മോഹന്‍ലാല്‍ റിലീസ് don 2 mohanlal priyadarshan tezz


Click it and Unblock the Notifications