»   » അക്കിയുടെ നായികയായി ത്രിഷ

അക്കിയുടെ നായികയായി ത്രിഷ

Posted By:
Subscribe to Filmibeat Malayalam
Trisha
അസിനും പത്മപ്രിയക്കും പിന്നാലെ മറ്റൊരു തെന്നിന്ത്യന്‍ താരം കൂടി ബോളിവുഡിലേക്ക്‌ ചേക്കേറുന്നു. തമിഴിലും തെലുങ്കിലും താരറാണിയായി വിലസുന്ന തൃഷയാണ്‌ ബോളിവുഡിലേക്ക്‌ ചുവട്‌ വെയ്‌ക്കുന്നത്‌. സൂപ്പര്‍ താരം അക്ഷയ്‌ കുമാറിന്റെ നായികയായി പ്രിയദര്‍ശന്‍ ചിത്രത്തിലൂടെയാണ്‌ തൃഷ്‌ ഹിന്ദിയില്‍ അരങ്ങേറുന്നത്‌.

സമ്മര്‍ ഇന്‍ ബത്‌ലഹേമിന്റെ തമിഴ്‌ പതിപ്പായ ലേസാ ലേസയിലൂടെ പ്രിയദര്‍ശനാണ്‌ തൃഷയെ ആദ്യമായി കോളിവുഡിന്‌ പരിചയപ്പെടുത്തിയത്‌. പുതിയ ചിത്രമായ ഖട്ടാ ഖമ്മ മീട്ടയില്‍ പുതുമുഖ നായികയെ വേണമെന്ന അക്ഷയ്‌ കുമാറിന്റെ ആഗ്രഹമാണ്‌ തൃഷയുടെ ബോളിവുഡ്‌ മോഹങ്ങള്‍ക്ക്‌ തുണയായത്‌.

തൃഷയെ കുറിച്ച്‌ പ്രിയദര്‍ശന്‍ അക്ഷയോട്‌ പറയുകയും അക്കി തൃഷയുടെ ചില സിനിമകള്‍ കാണുകയും ചെയ്‌തതോടെ താരത്തിന്റെ ബോളിവുഡ്‌ പ്രവേശനം എളുപ്പമാക്കി

തന്റെ ലക്കി ഡയറക്ടറായ പ്രിയദര്‍ശന്റെ ചിത്രത്തിലൂടെ തന്നെ ബോളിവുഡില്‍ അരങ്ങേറ്റം കുറിയ്‌ക്കുന്നതില്‍ തൃഷ സന്തോഷവതിയാണ്‌. 1999ല്‍ വെള്ളിത്തിരയിലെത്തിയ ഈ പാലക്കാട്ടുകാരി തമിഴിലും തെലുങ്കിലുമായി 28 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്‌.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X