»   » അമര്‍-അക്‌ബര്‍-ആന്റണിമാരായി ഖാന്‍ സഹോദരങ്ങള്‍

അമര്‍-അക്‌ബര്‍-ആന്റണിമാരായി ഖാന്‍ സഹോദരങ്ങള്‍

Posted By:
Subscribe to Filmibeat Malayalam
Amar Akhbar Antony
"ബാല്യത്തിലേ വേര്‍പിരിയുന്ന സഹോദരന്‍മാര്‍-വളര്‍ന്നതിന്‌ ശേഷം നിര്‍ണായക ഘട്ടത്തില്‍ അവര്‍ തമ്മില്‍ തിരിച്ചറിയുന്നു." ലോകത്ത്‌ സിനിമയുള്ള എല്ലായിടത്തും എത്ര തവണ പറഞ്ഞാലും മതിവരാത്ത ഒരു കഥയുടെ സൂത്രവാക്യമാണിത്‌. കാലാകാലങ്ങളായി ഇതേ കഥ തന്നെ പല സിനിമകളിലായി ആവര്‍ത്തിച്ചു കണ്ട പ്രേക്ഷകര്‍ക്കും ഈ കഥ മടുക്കാറില്ല.

ഒരിയ്‌ക്കല്‍ കൂടി ബോളിവുഡ്‌ ഇതേ സൂത്രവാക്യം പൊടിതട്ടിയെടുക്കുമ്പോള്‍ ലക്ഷ്യമിടുന്നത്‌ ഇതേ പ്രേക്ഷകരെ തന്നെയാണ്‌. ബോളിവുഡിനെ ഇളക്കിമറിച്ച മന്‍മോഹന്‍ ദേശായിയുടെ സൂപ്പര്‍ ഹിറ്റ്‌ ചിത്രം അമര്‍ അക്‌ബര്‍ ആന്റണിയുടെ റീമേക്കിലൂടെയാണ്‌ സഹോദരന്‍മാരുടെ കഥ സ്‌ക്രീനില്‍ വീണ്ടും പുനര്‍ജ്ജനിയ്‌ക്കുന്നത്‌.

ദാറ്റ്സ്‍മലയാളം സിനിമാ ഗാലറി കാണാം

ബച്ചന്‍-ഋഷികപൂര്‍-വിനോദ്‌ ഖന്ന ത്രിമൂര്‍ത്തികളാണ്‌ അമര്‍-അക്‌ബര്‍-അന്റണിയില്‍ അഭിനയിച്ചതെങ്കില്‍ പുതിയ പതിപ്പില്‍ ഖാന്‍ സഹോദരന്‍മാരാണ്‌ ഒന്നിയ്‌ക്കുന്നതെന്ന പ്രത്യേകതയുണ്ട്‌. ടിപസ്‌ നിര്‍മ്മിയ്‌ക്കുന്ന റീമേക്ക്‌ ചിത്രത്തില്‍ ബച്ചന്റെ റോള്‍ അവതരിപ്പിയ്‌ക്കുന്നത്‌ സല്‍മാന്‍ ഖാനാണ്‌. വിനോദ്‌ ഖന്നയുടെയും ഋഷി കപൂറിന്റെയും റോളുകള്‍ സല്ലുവിന്റെ സഹോദരന്‍മാരായ അര്‍ബാസ്‌ ഖാനും സൊഹൈല്‍ ഖാനുമായിരിക്കും അവതരിപ്പിയ്‌ക്കുകയെന്നറിയുന്നു. ഇത്‌ സംബന്ധിച്ച്‌ ഖാന്‍ സഹോദരന്‍മാരുമായി ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞു.

പഴയ സിനിമയില്‍ അമിതാഭിന്റെ കാമുകിയായി വേഷമിട്ട പര്‍വീണ്‍ ബാബിയായി നിശ്ചയിച്ചിരിയ്‌ക്കുന്നത്‌ സല്ലുവിന്റെ കാമുകി കത്രീനയെയാണ്‌. മറ്റ്‌ താരങ്ങളുടെ കാര്യത്തില്‍ തീരുമാനം ആയി വരുന്നതേയുള്ളൂ. കാര്യങ്ങള്‍ വരച്ചവരയില്‍ തന്നെ മുന്നോട്ട്‌ പോയാല്‍ രമേഷ്‌ തൗരാണി സംവിധാനം ചെയ്യുന്ന ഈ റീമേക്ക്‌ ചിത്രം സല്‍മാന്റെ കുടുംബകാര്യമായി മാറും.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam