»   » നോക്ക് ഔട്ട് കണ്ട് അദ്വാനി വികാരഭരിതനായി

നോക്ക് ഔട്ട് കണ്ട് അദ്വാനി വികാരഭരിതനായി

Posted By:
Subscribe to Filmibeat Malayalam
Knock Out
സഞ്ജയ് ദത്ത് നായകനായ പുതിയ ചിത്രം നോക്ക് ഔട്ട് കണ്ട് ബിജെപി നേതാവ് എല്‍.കെ.അദ്വാനി കരഞ്ഞു.

നോക്ക് ഔട്ടി'ന്റെ ദില്ലിയിലെ പ്രത്യേക പ്രദര്‍ശനം കാണനെത്തിയപ്പോഴാണ് അദ്വാനി വികാരഭരിതനായത്.ഭാര്യയോടും മകള്‍ പ്രതിഭയോടുമൊപ്പമാണ് അദ്ദേഹം പ്രദര്‍ശനം കാണാനെത്തിയത്.

ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച നടീനടന്മാര്‍, നിര്‍മാതാവ്, സംവിധായകന്‍, മറ്റു സാങ്കേതിക വിദഗ്ധര്‍ തുടങ്ങിയവരെ അദ്വാനി ഉള്ളുതുറന്ന് അഭിനന്ദിച്ചു.

തുടര്‍ന്ന് മാധ്യമപ്രതിനിധികളോട് സംസാരിച്ച അദ്ദേഹം, ആഴമേറിയ പ്രമേയമുള്ള ഒരു മികച്ച സിനിമയാണ് തനിക്ക് കാണാനായതെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. 'ഓരോ ഇന്ത്യക്കാരനും കണ്ടിരിക്കേണ്ട ഒരു ചിത്രമാണിതെന്നും അദ്വാനി പറഞ്ഞു.

മുന്‍ നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ഉള്‍പ്പെടെ ഒട്ടേറെ അതിപ്രധാന വ്യക്തികള്‍ പ്രദര്‍ശനം കാണാനെത്തിയിരുന്നു. സംവിധായകന്‍ മണിശങ്കര്‍, സഞ്ജയ് ദത്ത്, ഇര്‍ഫാന്‍ഖാന്‍, കങ്കണ റാവത്ത്് തുടങ്ങിയ 'നോക്ക് ഔട്ട്' സംഘം മുഴുവന്‍ ചടങ്ങില്‍ അതിഥികളെ സ്വീകരിക്കാന്‍ എത്തിയിരുന്നു.

എ.എ.പി. എന്റര്‍ടെയ്ന്‍മെന്റ് ലിമിറ്റഡിന്റെ ബാനറിലാണ് നോക്ക് ഔട്ട് നിര്‍മ്മിച്ചിരിക്കുന്നു '

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam