»   » കാനില്‍ മല്ലികയുടെ നാഗനൃത്തം

കാനില്‍ മല്ലികയുടെ നാഗനൃത്തം

Posted By:
Subscribe to Filmibeat Malayalam
Mallika
മല്ലികാ ഷെരാവത്തിന്റെ നൃത്തമെന്ന് കേള്‍ക്കുമ്പോള്‍ രോമാഞ്ചം കൊള്ളാത്ത ആരാധകരില്ല, നാഗനൃത്തമാണ് മല്ലിക ആടുന്നതെന്നുകൂടി കേട്ടാലുള്ള അവസ്ഥയെന്തായിരിക്കും നൃത്ത വേദിയില്‍ തടിച്ചൂകൂടുന്നവര്‍ക്ക് കണക്കുണ്ടാകില്ല.

കാനിലുള്ള മല്ലികയുടെ ആരാധകര്‍ക്ക് അവരുടെ നാഗനൃത്തം കാണാന്‍ അവസരമൊരുങ്ങുന്നു. 15 നീളമുള്ള പെരുമ്പാമ്പിനൊപ്പമാണ് മല്ലികയുടെ നൃത്തം. മെയ് 16ന് കാനിലെ ഹോട്ടല്‍ മജസ്റ്റിക്കിലാണ് നൃത്തം അരങ്ങേറുക, നൃത്തത്തിന് മുമ്പായി മല്ലിക നടത്തുന്ന നാഗപൂജയുമുണ്ടാകും.

അമേരിക്കയില്‍ നിന്ന് പ്രത്യേകമായി കൊണ്ട് വന്ന പെരുമ്പാമ്പിനെ ഉടലില്‍ ചുറ്റി മല്ലിക തീവ്രപരിശീലനത്തിലാണ്.ഫ്രാന്‍സിലെ കാനില്‍ നടന്നു വരാറുള്ള ഗ്ലോബല്‍ ഫിലിം ഫെസ്റ്റിവലില്‍ ഇതാദ്യമായാണ് ഇങ്ങനെ ഒരുഐറ്റം അരങ്ങേറാന്‍ പോകുന്നത്.

മല്ലികയുടെ സ്വന്തം നിര്‍മ്മാണകമ്പനി നിര്‍മ്മിച്ച ആദ്യചിത്രം ഹിസ്സിന്റെ പ്രചരണാര്‍ത്ഥമാണ് നൃത്തപരിപാടി നടത്തുന്നത്. മലികയും സഹോദരനും ചിത്രത്തിന്റെ സഹനിര്‍മ്മാതാവായ വിക്രം ലാമ്പയും ഇപ്പോള്‍ കാനിലാണ് ഉള്ളത്.

ഹിസ്സിന്റെ തീയേറ്റര്‍ ട്രെയിലര്‍ പ്രകാശനവും റിലീസിങ്ങ് തീയതിയുടെ പ്രഖ്യാപനവും ചടങ്ങില്‍ ഉണ്ടാകും. നൃത്തത്തിനായി പ്രമുഖ ഫാഷന്‍ ഡിസൈനര്‍മാര്‍ പ്രത്യേകം ഡിസൈന്‍ ചെയ്ത വസ്ത്രമാകും മല്ലിക ധരിക്കുന്നത്.

ഹിസ്സ് എന്ന ചിത്രം ഒരു ഇന്‍ഡോ0അമേരിക്കന്‍ സംരംഭമാണ്. മല്ലിക ഷെരാവത്ത്,ഇര്‍ഫാന്‍ ഖാന്‍,ദിവ്യ ദത്ത എന്നിവര്‍ അഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജന്നിഫര്‍ ലിഞ്ചാണ്. ചിത്രത്തില്‍ നാഗസുന്ദരിയായാണ് മല്ലിക പ്രത്യക്ഷപ്പെടുന്നത്.

മുമ്പ് പുതുവര്‍ഷ ദിനത്തില്‍ ഒരു ഹോട്ടലില്‍ വസ്ത്രങ്ങള്‍ തീരെ കുറച്ച് മല്ലിക നൃത്തം ചെയ്തത് വന്‍വിവാദമായിരുന്നു, ഇതിപ്പോള്‍ കാനിലായതുകൊണ്ട് നാഗനൃത്തവും നഗ്നനൃത്തവുമൊന്നുമൊരു പ്രശ്‌നമാവാനിടയില്ല.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam