»   » മുംബൈ സ്‌ഫോടനം ബോളിവുഡിനു തിരിച്ചടിയാവും

മുംബൈ സ്‌ഫോടനം ബോളിവുഡിനു തിരിച്ചടിയാവും

Posted By:
Subscribe to Filmibeat Malayalam
Delly Belly
മുംബൈ സ്‌ഫോടനം ബോളിവുഡിനെ പ്രതികൂലമായി ബാധിച്ചു. സ്‌ഫോടനത്തെ തുടര്‍ന്ന് മുംബൈയിലെ തീയേറ്ററുകളിലേയ്ക്കുള്ള ജനങ്ങളുടെ ഒഴുക്ക് കുറഞ്ഞു.

മുംബൈ റോക്‌സി തീയേറ്ററില്‍ ''ഡല്‍ഹി ബെല്ലി'' പ്രദര്‍ശിപ്പിച്ചു കൊണ്ടിരുന്നപ്പോഴായിരുന്നു സ്‌ഫോടനം നടന്നത്. ഉടന്‍ തന്നെ പോലീസ് വന്ന് തീയേറ്റര്‍ അടപ്പിച്ചു. ഇനി എന്ന് പ്രദര്‍ശനം പുനരാരംഭിക്കാനാകുമെന്നതിനെ കുറിച്ച് തീയേറ്റര്‍ ഉടമകള്‍ ആശങ്കയിലാണ്.

അതേസമയം സ്‌ഫോടനം നടന്ന ദാദറിനടുത്തുള്ള നക്ഷത്ര തീയേറ്ററില്‍ പ്രദര്‍ശനം നിര്‍ത്തി വച്ചിട്ടില്ല. ഡല്‍ഹി ബെല്ലിയും മര്‍ഡര്‍ 2 എന്നീ സിനിമകളാണ് ഇവിടെ പ്രദര്‍ശപ്പിയ്ക്കുന്നത്. എന്നാല്‍ സ്‌ഫോടനത്തെ തുടര്‍ന്ന് എല്ലാവരും വീട്ടില്‍ തന്നെ അടച്ചിരിക്കാനാണ് താത്പര്യപ്പെടുന്നതെന്ന് തിയറ്ററുടമകള്‍ പറയുന്നു. ഭീതി മൂലം ആളുകള്‍ പുറത്തിറങ്ങാന്‍ മടിയ്ക്കുന്നതും. സിനിമാവ്യവസായത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

English summary
Just after the serial blasts in Mumbai, on Wednesday evening, the occupancy in cinema halls across the city was severely hit.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam