»   » മലൈക്കയുടെ 'മുന്നി ബദ്‌നാം' ഗിന്നസില്‍

മലൈക്കയുടെ 'മുന്നി ബദ്‌നാം' ഗിന്നസില്‍

Posted By:
Subscribe to Filmibeat Malayalam
The Malaika Arora Khan chartbuster Munni Badnam
2010ലെ സൂപ്പര്‍ഹിറ്റ് ബോളിവുഡ് ഐറ്റം സോങ് മുന്നി ബദ്‌നാം ഹുയി ഗിന്നസ് ബുക്കില്‍. ഏറ്റവുമധികം പേര്‍ ഒരേ സമയം നൃത്തം ചെയ്തതെന്ന ബഹുമതിയാണ് മുന്നി ബദ്‌നാം ഹുയി സ്വന്തമാക്കിയിരിക്കുന്നത്.

ദബാങിലെ അടിപൊളി ഗാനത്തില്‍ നായകനായ സല്‍മാന്‍ ഖാനൊപ്പം സഹോദരനായ അര്‍ബാസിന്റെ ഭര്‍ത്താവ് മലൈക്ക അറോറയാണ് പ്രത്യക്ഷപ്പെട്ടത്.

ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ 2011 ന്റെ ഭാഗമായി മെല്‍ബണില്‍ നടന്ന ചടങ്ങില്‍ മൂന്നു മിനിറ്റുള്ള ഈ ഗാനത്തിനായി മലൈക അറോറയുടെ നേതൃത്വത്തില്‍ 1200ഓളം പേരാണ് ചുവടുവെച്ചത്.

റെക്കാര്‍ഡ് നേടിയതിന് കഴിഞ്ഞ ദിവസം ഗിന്നസ് ബുക്ക് അധികൃതര്‍ മലൈകയ്ക്ക് സര്‍ട്ടിഫിക്കറ്റും കൈമാറി. സിംഗപ്പൂരില്‍ ഒരു ഗാനത്തിനായി 1008 പേര്‍ നൃത്തം ചെയ്തതാണ് ഇതിനു മുന്‍പുണ്ടായിട്ടുള്ള റെക്കോര്‍ഡ്. മലൈക ഭര്‍ത്താവ് അര്‍ബാസ് ഖാനും മകനും ചടങ്ങില്‍ നൃത്തം ചെയ്തിരുന്നു.

English summary
Munni Badnaam Hui, the smash hit item number from Salman Khan starrer 'Dabangg' has created history by entering the Guinness Book of World Record here

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam