»   » ഗായിക ഷക്കീറ കാളീദേവിയാകുന്നു

ഗായിക ഷക്കീറ കാളീദേവിയാകുന്നു

Posted By:
Subscribe to Filmibeat Malayalam
Shakira
പോപ് ഗായിക ഷക്കീറ കാളിയായി വേഷമിടുന്നു. കാളി ദി വാറിയര്‍ ഗോഡസ് എന്ന പേരില്‍ ഒരുക്കുന്ന ചിത്രത്തിലാണ് ഷക്കീറ കാളീദേവിയാകുന്നത്.

ഹൈ ഗ്രൗണ്ട് എന്റര്‍ടെയ്ന്‍മെന്റ് ലിമിറ്റഡിന്റെ സി ഇ ഒ കരണ്‍ അറോറയാണ് ഷക്കീറയെ കാളിയാകാന്‍ ക്ഷണിച്ചിരിക്കുന്നത്.

ഷക്കീറയ്ക്ക് ചിത്രത്തിന്റെ കഥ ഇഷ്ടമാവുകയും സിനിമയില്‍ അഭിനയിക്കാമെന്ന് വാക്കു നല്‍കുകയും ചെയ്തിട്ടുണ്ട്, പക്ഷേ, കരാര്‍ ഒപ്പിട്ടിട്ടില്ല-കരണ്‍ അറോറ പറയുന്നു.

അറോറയുടെ സെക്രട്ടറിയാണ് ഷക്കീറയെ കണ്ടതും കഥ പറഞ്ഞതും. ഷക്കീറയുടെ സമയമാണ് പ്രശ്‌നം. പണമൊരു പ്രശ്‌നമല്ലെന്നാണ് അറോറ പറയുന്നത്.

സിജിയില്‍ ഒരുക്കുന്ന സിനിമ 3ഡി മോഷന്‍ ആയിരിക്കും. രണ്ടു മണിക്കൂര്‍ നീളുന്ന ഹിന്ദി ചിത്രം ലണ്ടനിലോ യൂറോപ്പിലെ മറ്റേതെങ്കിലും കേന്ദ്രത്തിലോ ഷൂട്ടു ചെയ്യാനാണ് തീരുമാനം.

ഷാക്കിറയ്ക്ക് കഥാപാത്രത്തിന്റെ ഛായയുള്ളതും ത്വക്കിന്റെ ഇരുണ്ട നിറവുമെല്ലാം അവരെ കാളിയായി നിശ്ചയിക്കാമെന്നു തീരുമാനിക്കാന്‍ കാരണമായെന്ന് അറോറ പറയുന്നു.

മാത്രമല്ല, കാളി വേഷം കെട്ടാന്‍ ഒരു രാജ്യാന്തര മുഖം തന്നെ വേണമെന്നും ആഗ്രഹമുണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഷക്കീറയ്ക്ക് നറുക്ക് വീണത്.

2001ലെ വെന്‍എവര്‍ എന്ന ആല്‍ബമാണ് ഷക്കീറയെ ലോകപ്രശസ്തയാക്കിയത്. 2010ലെ ഫിഫ വേള്‍ഡ് കപ്പിലെ വക്കാ വക്കാ എന്ന അവതരണ ഗാനം അവരെ പ്രശസ്തിയുടെ കൊടുമുടിയിലുമെത്തിച്ചു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam