»   » രജനിയ്ക്ക് ഷാരൂഖിന്റെ സമ്മാനം

രജനിയ്ക്ക് ഷാരൂഖിന്റെ സമ്മാനം

Posted By:
Subscribe to Filmibeat Malayalam
 Sharukh
ഗംഭീരവിജയം നേടുമെന്ന് പ്രതീക്ഷിച്ചെത്തിയ റാ വണ്‍ പ്രേക്ഷകര്‍ അത്രകണ്ട് സ്വീകരിച്ചില്ലെങ്കിലും തനിയ്‌ക്കൊപ്പം വര്‍ക്ക് ചെയ്തവരെ അവഗണിയ്ക്കാന്‍ ഷാരൂഖ് തയ്യാറല്ല. റാ വണിനു വേണ്ടി തന്നെ സഹായിച്ചവര്‍ക്ക് ആഡംബര കാറുകള്‍ സമ്മാനിയ്ക്കാനുള്ള ഒരുക്കത്തിലാണ് കിങ് ഖാന്‍.

ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയ അര്‍ജ്ജുന്‍ രാംപാല്‍, സംവിധായകന്‍ അനുഭവ് സിന്‍ഹ, ചിത്രത്തില്‍ ഗസ്റ്റ് റോളിലെത്തിയ തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് എന്നിവര്‍ക്കാണ് ഷാരൂഖ് കാര്‍ സമ്മാനമായി നല്‍കുക. ബിഎംഡബ്യൂ 7 സീരീസിലുള്ള കാറുകളാണ് ഷാരൂഖ് ഇവര്‍ക്ക് സമ്മാനിയ്ക്കുക എന്നറിയുന്നു.

മുന്‍പും ഷാരൂഖ് ഇത്തരത്തില്‍ തന്റെ സഹതാരങ്ങള്‍ക്ക് വിലകൂടിയ സമ്മാനങ്ങള്‍ നല്‍കിയിട്ടുണ്ട്. മേഹൂന എന്ന ചിത്രത്തില്‍ ഒരുമിച്ച് ജോലിചെയ്ത ഫറാഖാന് ഹുണ്ടായ് ടെറകാന്‍ നല്‍കിയ ഷാരൂഖ് ഓം ശാന്തി ഓം എന്ന ചിത്രത്തിലഭിനയിച്ചപ്പോള്‍ ഇതേ നടന് മേഴ്‌സിഡസ് കാറും നല്‍കിയിരുന്നു

English summary
Shah Rukh Khan's magnum opus Ra.One may have opened to mixed reviews, but that didn't deter the megastar from becoming a superhero for his crew. Shahrukh, who is known for the expensively lavish gifts he gives (read 'showers') to his friends, has done it again. At the 'receiving end' (quite literally!) this time, were the team members of Ra.One viz., Arjun Rampal, Rajinikanth and director Anubhav Sinha.,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam