»   » വെള്ളമടി പ്രായം: പരാതിയുമായി ഇമ്രാന്‍

വെള്ളമടി പ്രായം: പരാതിയുമായി ഇമ്രാന്‍

Posted By:
Subscribe to Filmibeat Malayalam
Imran Khan
കുടിയന്‍മാര്‍ക്ക് മിനിമം 25 വയസ്സു വേണമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ഉത്തരവിട്ടിട്ടു നാളു കുറച്ചായി. ഇതിനെതിരെയെങ്ങാനുമാണ് രാംദേവ് നിരാഹാരം നടത്തിയിരുന്നതെങ്കില്‍ രാംലീലാ മൈതാനത്തൊതുങ്ങുമായിരുന്നില്ല ജനപ്രവാഹം. നമ്മുടെ ബിഗ് ബി മാത്രമേ ഇരുപത്തഞ്ച് തികയാത്ത പയ്യന്‍സിനു വേണ്ടി വാദിക്കാന്‍ മിനക്കെട്ടുള്ളൂ. എന്നാലിതാ കുടിയന്‍മാരെ പിന്തുണയ്ക്കാന്‍ ഇമ്രാന്‍ ഖാന്‍ രംഗത്തെത്തിയിരിക്കുന്നു.

അതിശയകരം എന്നു പറയാന്‍ മാത്രമേ അമിതാഭിനായുള്ളുവെങ്കില്‍ അമീര്‍ ഖാന്റെ മരുമകന്‍ ഇമ്രാന്‍ ഖാന്‍ ഒരു പടി കൂടിക്കടന്ന് പൊതുതാത്പര്യ ഹര്‍ജി കൊടുക്കാനൊരുങ്ങുകയാണ്. 18 വയസ്സില്‍ വോട്ടു ചെയ്യാനും 21 വയസ്സില്‍ കല്യാണം കഴിയ്ക്കാനും പറ്റുമെങ്കില്‍ കുടിയ്ക്കാന്‍ മാത്രം എന്തിനു 25 വയസ്സുവരെ കാത്തിരിക്കണമെന്നാണ് ഇമ്രാന്റെ ചോദ്യം.

വിവിധ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിലൂടെ യുവാക്കള്‍ സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നതില്‍ നിന്നു തന്നെ സംസ്ഥാനത്തെ യുവാക്കള്‍ക്ക് ഈ തീരുമാനത്തോടുള്ള എതിര്‍പ്പ് വ്യക്തമാണന്നാണ് ഇമ്രാന്റെ വാദം.

യുവാക്കളെ മുഴുവന്‍ ഉത്തരവാദിത്വമില്ലാത്തവരെന്ന് പറയാതെ പറുയകയാണ് ഈ നിയമമെന്നാണ് താരത്തിന്റെ സങ്കടം. ഇതിനെതിരെ പ്രതികരിച്ചില്ലങ്കില്‍ പിന്നെ ജീവിച്ചിരുന്നിട്ടു കാര്യമുണ്ടോ? എന്തായാലും മഹാരാഷ്ട്ര സര്‍ക്കാറെ ജാഗ്രതൈ, ഹര്‍ജിയുമായി ഇമ്രാന്‍ വരുന്നു.

English summary
Actor Imran Khan has taken on the state government for raising the drinking age to 25. The actor plans to file a public interest litigation against the new regulation.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam