»   » അസിന്‍ കരുണ കാട്ടി; നായ ആശുപത്രിയിലെത്തി

അസിന്‍ കരുണ കാട്ടി; നായ ആശുപത്രിയിലെത്തി

Posted By:
Subscribe to Filmibeat Malayalam
Asin
വെള്ളിത്തിരയില്‍ കാരുണ്യവതികളായി അഭിനയിക്കുന്ന പല നടിമാരും ജീവിതത്തില്‍ അങ്ങനെ ആവണമെന്നില്ല. എന്നാല്‍ ഇവരില്‍ നിന്നെല്ലാം താന്‍ വ്യത്യസ്തയാണെന്ന് തെളിയിച്ചിരിക്കുകയാണ് തെന്നിന്ത്യന്‍ താര സുന്ദരി അസിന്‍ തോട്ടുങ്കല്‍.

ചെന്നൈയില്‍ ഒരു പരസ്യ ചിത്രത്തിന്റെ ഷൂട്ടിങ്ങിന് ശേഷം കാറില്‍ എയര്‍പോര്‍ട്ടിലേയ്ക്ക് പോവുകയായിരുന്നു അസിന്‍. വഴിയില്‍ വച്ച് തന്റെ മുന്നില്‍ പോയ കാര്‍ ഒരു നായയെ ഇടിച്ചു പരിക്കേല്‍പ്പിച്ചത് അസിന്‍ കണ്ടു. നായയുടെ കരച്ചില്‍ കേട്ട അസിന് അതിനെ വഴിയിലുപേക്ഷിച്ച് പോകാന്‍ തോന്നിയില്ല. നായയെ ആശുപത്രിയിലെത്തിച്ച് അതിന്റെ കാല് കെട്ടിച്ച ശേഷമാണ് അസിന്‍ മടങ്ങിയത്. നായയ്ക്ക് സുഖമാവുന്നത് വരെ അതിനെ നോക്കണമെന്ന് തന്റെ ഡ്രൈവറെ പറഞ്ഞേല്‍പ്പിക്കാനും അസിന്‍ മറന്നില്ല.

എയര്‍പോര്‍ട്ടിലേയ്ക്കുള്ള യാത്രകളില്‍ അസിന് നേരിടേണ്ടി വരുന്ന പല അനുഭവങ്ങളും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. മുന്‍പ് എയര്‍പോര്‍ട്ടിലെത്തിയ അസിനെ കുട്ടി ഫാന്‍ തടഞ്ഞു വച്ചത് ഏവരിലും കൗതുകമുണര്‍ത്തിയിരുന്നു.

English summary
Asin Thottumkal apparently saved a stray dog on her way to the Chennai airport. The actress, after completing shooting for a commercial in Chennai had to take a flight back to Mumbai and was on her way to Chennai airport when a car ahead of her hit a stray dog on the highway and sped off.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam