»   » ബോര്‍ഡറിന് രണ്ടാം ഭാഗമൊരുങ്ങുന്നു

ബോര്‍ഡറിന് രണ്ടാം ഭാഗമൊരുങ്ങുന്നു

Posted By:
Subscribe to Filmibeat Malayalam
Border
ബോളിവുഡിന്റെ വാര്‍ എപിക് എന്ന വിശേഷണമുള്ള ബോര്‍ഡറിന് രണ്ടാം ഭാഗമൊരുങ്ങുന്നു. 1997ലെ ബ്ലോക്ക് ബസ്റ്റര്‍ സിനിമയുടെ തിരക്കഥ ജോലികള്‍ അണിയറയില്‍ പുരോഗമിയ്ക്കുകയാണ്. 1971ലെ ഇന്ത്യ-പാക് യുദ്ധം പശ്ചാത്തലമാക്കി ജെപി ദത്ത ഒരുക്കിയ ബോര്‍ഡര്‍ പ്രമേയമാക്കിയത് രാജസ്ഥാനിലെ ലോംഗെവാലയിലെ ഒരു കൂട്ടം പട്ടാളക്കാരുടെ യഥാര്‍ത്ഥ ജീവിതാനുഭവങ്ങളായിരുന്നു.

ബോളിവുഡിലെ നമ്പര്‍ വണ്‍ വാര്‍ മൂവിയില്‍ ജാക്കി ഷ്‌റോഫ്, സണ്ണി ഡിയോള്‍, സുനില്‍ ഷെട്ടി, അക്ഷയ് ഖന്ന, തബു, ശര്‍ബാനി മുഖര്‍ജി പൂജാ ഭട്ട് എന്നിവരാണ് അഭിനയിച്ചത്. രാജസ്ഥാനിലെ ലൊക്കേഷനുകളില്‍ വലിയ ക്യാന്‍വാസില്‍ ഒരുക്കിയ യുദ്ധചിത്രം വന്‍വിജയമാണ് നേടിയത്.

തിരക്കഥ പാതി വഴി പിന്നിട്ടെങ്കിലും ബോര്‍ഡറിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് കൂടുതലൊന്നും സംവിധായകന്‍ പുറത്തുവിട്ടിട്ടില്ല. അഭിഷേക് ബച്ചന്‍, കരീന കപൂര്‍ എന്നീ സൂപ്പര്‍താരങ്ങളെ ബോളിവുഡിന് പരിചയപ്പെടുത്തിയ ജെപി ദത്ത പുതിയ ചിത്രത്തിലും വന്‍താരനിരയെ അണിനിരത്തുമെന്നാണ് കരുതപ്പെടുന്നത്.

English summary
Scripting work for the sequel of 1997blockbuster Border is on. Helmed by the talented J.P. Dutta, the war epic was based on the Indo-Pakistani War of 1971
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam