»   » ഒരുനാള്‍ ഞാനും ബ്രാഡിനെപ്പോലെ....

ഒരുനാള്‍ ഞാനും ബ്രാഡിനെപ്പോലെ....

Posted By:
Subscribe to Filmibeat Malayalam
Sharukh
താനും ഒരു നാളില്‍ ഹോളിവുഡ് താരങ്ങളായ ബ്രാഡ് പിറ്റിനെയും ടോം ക്രൂയിസിനെയും പോലെ സുന്ദരനാകുമെന്നും അതിനായി താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ബോളിവുഡിന്റെ ഹൃദയഭാജനം ഷാരൂഖ് ഖാന്‍.

ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ 'മൈ നെയിം ഈസ് ഖാന്‍' എന്ന തന്റെ പുതിയ ചിത്രത്തിന്‍ന്റെ പ്രഥമ പ്രദര്‍ശനത്തിനെത്തിയപ്പോഴാണ് ഷാരൂഖ് ഇങ്ങനെ പറഞ്ഞ് സദസ്സിനെ കയ്യിലെടുത്തത്.

ചിത്രത്തിലെ റിസ്വാന്‍ ഖാനെ അനുകരിച്ചുകൊണ്ട് ഷാരൂഖ് ഇങ്ങനെ പറഞ്ഞു: "എന്റെ ജീനുകളില്‍ എന്തോ ഉണ്ട്. അത് എന്നെ കൂടുതല്‍ സുന്ദരനാക്കുന്നു. എനിക്ക് അത് നിയന്ത്രിക്കാനാകുന്നില്ല. അടുത്തു തന്നെ ഞാന്‍ ബ്രാഡ്പിറ്റിനെയും, ടോം ക്രൂസിനെപ്പോലെയുമാകും."

ജര്‍മ്മനിയില്‍ ചിത്രത്തിന് വന്‍ വരവേല്പാണ് ലഭിച്ചത്. എന്തുകൊണ്ടാണ് എന്നെയും, ബോളിവുഡിനെയും ജര്‍മ്മന്‍കാര്‍ ഇത്രയേറെ സ്നേഹിക്കുന്നതെന്ന് അറിയില്ല. ഞാന്‍ എന്നും അവരോട് നന്ദിയുള്ളവനായിരിക്കും.

കരണിനെയും, കാജോളിനെയും, എന്നെയും ഒന്നു കാണാന്‍ ലക്ഷകണക്കിന് ആരാധകരാണ് ബെര്‍ലിന്‍ തെരുവുകളില്‍ തടിച്ച് കൂടിയിരുന്നത്. എന്റെ ആരാധകരായ നിങ്ങളെ സേവിക്കുകയാണ് എന്റെ കടമ. അത് ഞാന്‍ ചെയ്യുന്നു. ഒപ്പം നിങ്ങളെ ചിരിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യും- ഷാരൂഖ് പറഞ്ഞു.

ചടങ്ങില്‍ ഷാരൂഖിനെ കാണാനെത്തിയ ആരാധകര്‍ അദ്ദേഹത്തിന് ഓസ്കാര്‍ ലഭിയ്ക്കട്ടെന്ന് ആശംസിച്ചാണ് പിരിഞ്ഞുപോയത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam