»   » ചൂടന്‍ നീതു ചൂടായപ്പോള്‍

ചൂടന്‍ നീതു ചൂടായപ്പോള്‍

Posted By:
Subscribe to Filmibeat Malayalam
Neetu Chandra
ബോളിവുഡിന്റെ ഹോട്ട് സ്റ്റാര്‍ നീതു ചന്ദ്ര ശരിയ്ക്കും കഴിഞ്ഞ ദിവസം ഹോട്ടായി. മറ്റൊന്നുമല്ല, കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരത്തിന്റെ ഡയലോഗ് കേട്ടിട്ടാണ് നീതുവിന് കലി കയറിയത്. ദില്ലിയിലെ കുഴപ്പക്കാര്‍ കുടിയേറ്റക്കാരാണെന്ന ചിദംബരത്തിന്റെ പ്രസ്താവനയാണ് നടിയെ ചൊടിപ്പിച്ചതത്രേ.

ക്രിമിനലുകളാണ് കുറ്റം ചെയ്യുന്നത്, കുടിയേറ്റക്കാരല്ല, ചിദംബരത്തിന്റെ പ്രസ്തവനയോട് നീതു പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. പ്രതിഷേധമുയര്‍ന്നപ്പോള്‍ ചിദംബരം പ്രസ്താവന പിന്‍വലിച്ചതിനെയും നടി ചോദ്യം ചെയ്തു. രാഷ്ട്രീയക്കാര്‍ ഇങ്ങനെ കാലുമാറമോ എന്നാണ് നീതു ചോദിയ്ക്കുന്നത്.

അവര്‍ പ്രസ്താവനകള്‍ ഇറക്കുകയും പിന്നീട് അത് തിരുത്തുകയും ചെയ്യുന്നു. നമുക്ക് വേണ്ടത് ഒന്നിപ്പിയ്ക്കുന്ന നേതാക്കന്മാരെയാണ് അല്ലാതെ ബ്രിട്ടീഷുകാരെപ്പോലെ ഭിന്നിപ്പിയ്ക്കുന്നവരെയല്ല. കുടിയേറ്റക്കാരാണ് ദില്ലിയെ ഉയര്‍ത്തിക്കൊണ്ടുവന്നത്. അവരാണ് മെട്രോയും ഫ്‌ളൈഓവറുകളും നിര്‍മിച്ചത്. നഗരത്തിന്റെ അഭിമാനമായ മാളുകളും മള്‍ട്ടിപ്ലെക്‌സുകളും അവരുടെ സംഭാവനകളാണ്. എന്നാല്‍ ആഭ്യന്തര മന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായ പ്രസ്താവന കുടിയേറ്റക്കാരെ നിരാശരാക്കുന്നതാണ്. ഇത്തരം പ്രസ്താവനകളിറക്കുന്ന രാഷ്ട്രീയക്കാര്‍ക്കെതിരെ നിയമം നിര്‍മിയ്ക്കണം -നീതു ആവശ്യപ്പെട്ടു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam