»   » ബോളിവുഡില്‍ ലാദന്‍ പ്രേതം

ബോളിവുഡില്‍ ലാദന്‍ പ്രേതം

Posted By:
Subscribe to Filmibeat Malayalam
Laden
ലാദന്‍ മരണം പ്രമേയമാക്കി ഹോളിവുഡിനൊപ്പം ബോളിവുഡിലും സിനിമയൊരുങ്ങുന്നു.

രാം ഗോപാല്‍വര്‍മ സംവിധാനം ചെയ്യുന്ന 'ടെറര്‍ ടേണ്‍സ് ടു ഹൊറര്‍ : അല്‍ഖ്വയ്ദ പാര്‍ട് 2' എന്ന സിനിമയില്‍ ബിന്‍ ലാദന്‍ പ്രേതമായാണ് തിരശ്ശീലയിലെത്തുന്നത്. കടലില്‍ തള്ളിയ ഒസാമ പ്രേതമായെത്തി വൈറ്റ് ഹൗസിനെ ആക്രമിക്കുന്നതും തുടര്‍ന്നുള്ള സംഭവവികാസവുമാണ് സിനിമയുടെ പ്രമേയം.

ലാദന്റെ മരണത്തില്‍ സന്തോഷം പ്രകടിപ്പിച്ചു കൊണ്ട് ട്വിറ്ററിലൂടെയാണ് ലാദന്‍ സിനിമയെപ്പറ്റിയുള്ള കാര്യം വര്‍മ പുറത്തുവിട്ടത്. ഹോളിവുഡില്‍ ഓസ്‌കാര്‍ ജേതാവായ കാതറീല്‍ ബിഗ്ലോ ഒസാമയുടെ അന്ത്യം പ്രമേയമാക്കി സിനിമയൊരുക്കുന്നതിന്റെ തിരക്കിലാണ്. ഇതിനിടെയാണ് ലാദന്‍ ബോളിവുഡിലും ജനന്മമെടുക്കുന്നതിന്റെ വാര്‍ത്തകള്‍പുറത്തുവരുന്നത്.

ബോളിവുഡിലെ ഹൊറര്‍ ചിത്രങ്ങളുടെ രാജാവായ വര്‍മ ഇപ്പോള്‍ 'നോട്ട് എ ലവ് സ്‌റ്റോറി' എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ തിരക്കിലാണ്. മാധ്യമങ്ങളില്‍ ഏറെ വിവാദമുണ്ടാക്കിയ നീരജ് ഗ്രോവര്‍ കൊലപാതകകേസാണ് ഈ സിനിമയുടെ ഇതിവൃത്തം.

English summary
While the world is busy rejoicing over the death of Al-Qaeda chief, Osama Bin Laden, who was shot dead in Pakistan recently, Bollywood’s renowned director Ram Gopal Varma is mulling making a film on the terrorist
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam