»   » കരീന സെയ്ഫ് വിവാഹം 2012ല്‍

കരീന സെയ്ഫ് വിവാഹം 2012ല്‍

Posted By:
Subscribe to Filmibeat Malayalam
Kareena and Saif
കരീനയും സെയ്ഫ് അലി ഖാനും എന്ന് വിവാഹം ചെയ്യുമെന്നത് ബോളിവുഡിന്റെ ഗോസിപ്പ് കൂട്ടങ്ങളുടെ തലവേദനകളില്‍ ഒന്നായിരുന്നു. ഒരുപാട് കാലം അവരതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും വാര്‍ത്തകള്‍ പടയ്ക്കുകയും ചെയ്തു.

ഇപ്പോള്‍ പാപ്പരാസികള്‍ സെയ്ഫിനെയും കരീനയെയും അവരുടെ വഴിയ്ക്ക് വിട്ടിരിക്കുകയാണ്. ഇതുതന്നെ നല്ലനേരമെന്ന് കണ്ട് കരീന അക്കാര്യം പ്രഖ്യാപിച്ചു. 2011ല്‍ വിവാഹംചെയ്യാന്‍ തീരുമാനിച്ചുവെന്നാണ് കരീന പറഞ്ഞിരിക്കുന്നത്.

വിവാഹം സംബന്ധിച്ച് കുടുംബാംഗങ്ങളുമായി ചര്‍ച്ച നടത്തിയെന്നും 2012 അടുത്ത വര്‍ഷം അവസാനത്തോടെ വിവാഹം നടത്താമെന്നും തീരുമാനിക്കുകയും ചെയ്തുവെന്നാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

ബോളിവുഡിലെ തിരക്കേറിയ താരങ്ങളായ ഇരുവരും തങ്ങളുടെ പ്രോജക്ടുകളുമായി ബിസിയാണ്. അതിനാലാണ് വിവാഹം നീളുന്നത്. എല്ലാ തിരക്കും കഴിഞ്ഞൊരു വിവാഹമെന്നത് തങ്ങളെ സംബന്ധിച്ച് ഒരു സ്വപ്നം മാത്രമാണ് എങ്കിലും ഇപ്പോള്‍ ഒപ്പുവെച്ചിട്ടുള്ള കരാറുകള്‍ കഴിഞ്ഞാല്‍ തത്കാലത്തേക്ക് സിനിമകള്‍ക്ക് ഒരു അവധി പ്രഖ്യാപിച്ചിട്ടുണ്ടെന്നും കരീന പറയുന്നു.

ഇക്കാര്യം സെയ്ഫുമായി പങ്കുവെച്ചപ്പോള്‍ അദ്ദേഹം അനുകൂലിക്കുകയായിരുന്നു. ഇരുവരുടെ പ്രണയം ബോളിവുഡിന് എന്നും ഹരമായിരുന്നു. ഇരുവരും ഒരുമിച്ചുള്ള ഔട്ടിങ്, സിനിമാ ഷൂട്ടിങ്ങുകള്‍ക്കിടയിലെ സ്വകാര്യ നിമിഷങ്ങള്‍ എല്ലാംതന്നെ ബോളിവുഡിലെ പാപ്പരാസികള്‍ പാടിനടക്കുകയും ചെയ്തിരുന്നു.

അതിനൊരു അവസാനമെന്ന നിലയിലാണ് ഇപ്പോള്‍ കരീനയുടെ പ്രസ്താവന. ബോളിവുഡ് കണ്ടതില്‍ ഏറ്റവും വലിയ വിവാഹമാമാങ്കമായിരിക്കും ഇതെന്നാണ് കരുതപ്പെടുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam