»   » ബിക്കിനിച്ചിത്രം കണ്ട് ഞെട്ടിയെന്ന് സോനാക്ഷി

ബിക്കിനിച്ചിത്രം കണ്ട് ഞെട്ടിയെന്ന് സോനാക്ഷി

Posted By:
Subscribe to Filmibeat Malayalam
Sonakshi Sinha
പുരുഷ മാഗസിനായ മാക്‌സിമില്‍ വന്ന ബോളിവുഡിലെ പുതു താരം സോനാക്ഷി സിന്‍ഹയുടെ ബിക്കിനി ചിത്രം വന്‍ വാര്‍ത്തയായി മാറുന്നു.

മാക്‌സിമിന് വേണ്ടി താന്‍ ബിക്കിനിയണിഞ്ഞിട്ടില്ലെന്ന് സോനാക്ഷി വെളിപ്പെടുത്തിയതോടെ സംഭവം ഏതാണ്ട ചൂടുപിടിച്ചുകഴിഞ്ഞു.

മാക്‌സിമില്‍ വന്ന ബിക്കിനി ചിത്രത്തെക്കുറിച്ച് മറ്റു പല മാധ്യമങ്ങളും വാര്‍ത്ത പ്രസിദ്ധീകരിച്ചതോടെയാണ് സോനാക്ഷി താന്‍ ബിക്കിനിയണിഞ്ഞ് ഷോട്ടോഷൂട്ടിന് പോസ് ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കിയത്.

മാക്‌സിമിലെ തന്റെ ബിക്കിനി ചിത്രം കണ്ട് ഞെട്ടിയെന്നാണ് ട്വിറ്ററിലെ പോസ്റ്റില്‍ സോനാക്ഷി പറഞ്ഞിരിക്കുന്നത്. മാത്രമല്ല ഇതിന്റെ സത്യാവസ്ഥയൊന്നും അന്വേഷിക്കാതെ തന്റെ ബിക്കിനി ചിത്രത്തെക്കുറിച്ച് ഇന്ത്യാ ടു ഡെ ഉള്‍പ്പെടെയുള്ള മാഗസിനുകള്‍ വാര്‍ത്തയും ചിത്രവും പ്രസിദ്ദീകരിച്ചതിനെയും താരം കുറ്റപ്പെടുത്തുന്നു.

മാക്‌സിമിന്റെ കവറില്‍ കറുത്ത വസ്ത്രം ധരിച്ചിരിക്കുന്ന സോനാക്ഷിയെയും കാണാം. എന്നാല്‍ ചില മാഗസിനുകളില്‍ വെള്ളയില്‍ പച്ചവരകളുള്ള ടു പീസില്‍ നില്‍ക്കുന്ന സോനാക്ഷിയാണുള്ളത്.

ഇതിനെക്കുറിച്ച് മാക്‌സിം അധികൃതര്‍ പറയുന്നത് ആദ്യം ബിക്കിനിച്ചിത്രമായിരുന്നു കവര്‍ പേജായി ഉദ്ദേശിച്ചിരുന്നതെന്നും എന്നാല്‍ പിന്നീട് സോനാക്ഷിയുടെ പിതാവും ബിജെപി നേതാവുമായ ശത്രുഘ്‌നന്‍ സിന്‍ഹയുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ഇക്കാര്യത്തില്‍ മാറ്റം വരുത്തുകയായിരുന്നുവെന്നുമാണ്.

എന്നാല്‍ സോനാക്ഷി പറയുന്നത് ബിക്കിനി ചിത്രം ഫോട്ടോഷോപ്പില്‍ ഉണ്ടാക്കിയതാണെന്നാണ്. സോനാക്ഷിയുടെ ബിക്കിനിച്ചിത്രം കണ്ട് ആദ്യചിത്രത്തിലെ നായകനായ സല്‍മാന് വരെ ദേഷ്യമുണ്ടായെന്നാണ് കേള്‍ക്കുന്നത്. ബോളിവുഡില്‍ പേരെടുത്തുവരുന്ന താരം ബിക്കിനിയണിഞ്ഞ് പോസ് ചെയ്തത് മസില്‍മാന് ഒട്ടും ഇഷ്ടപ്പെട്ടിട്ടില്ലത്രേ.

English summary
Actress Sonakshi Sinha has shot down reports that she posed in a bikini for the cover of Maxim magazine. She wrote in Twitter that she was shocked to see media carrying news about this

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam