»   » ഡോണ്‍ 2 തുടങ്ങി

ഡോണ്‍ 2 തുടങ്ങി

Posted By:
Subscribe to Filmibeat Malayalam
Sharukh Khan
ബോളിവുഡ് കിങ് ഷാരൂഖിന്റെ പുതിയ ആക്ഷന്‍ പാക്ക്ഡ് മൂവി ഡോണ്‍ 2ന്റെ ഷൂട്ടിങ് ബര്‍ലിനില്‍ തുടങ്ങി. കഴിഞ്ഞ ഞായറാഴ്ച ചിത്രീകരണം ആരംഭിച്ച സിനിമയില്‍ ഷാരൂഖിന്റെ അതിസാഹസികമായ ഒട്ടേറെ ആക്ഷന്‍ രംഗങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രിയങ്ക തന്നെയാണ് ചിത്രത്തിലെ നായിക.

ബര്‍ലിനിലെ പാര്‍ക്ക് ഇന്‍ ഹോട്ടലിലെ 125 മീറ്റര്‍ ഉയരമുള്ള മേല്‍ത്തട്ടില്‍ നിന്ന് ഷാരൂഖ് ഖാന്‍ ചാടുന്ന രംഗം കഴിഞ്ഞ ദിവസം ചിത്രീകരിച്ചിരുന്നു. ഷൂട്ടിങ് കാണാന്‍ ഷാരൂഖിന്റെ നൂറുകണക്കിന് ജര്‍മന്‍ ആരാധകര്‍ ഹോട്ടലിന്റെ പരിസരത്ത് എത്തിയിരുന്നു.

ഇന്‍ഡോ ജര്‍മന്‍ സഹകരണത്തോടെയാണ് ഫര്‍ഹാന്‍ അക്തര്‍ സംവിധാനം ചെയ്യുന്ന ഡോണ്‍ 2ന്റെ നിര്‍മാണം നടക്കുന്നത്.

അടുത്ത 50 ദിവസത്തേയ്ക്ക് സിനിമയുടെ ചിത്രീകരണം ഇവിടെ നടക്കും. വന്‍ മുതല്‍ മുടക്കില്‍ നിര്‍മിയ്ക്കുന്ന ചിത്രത്തിന്റെ റിലീസ് 2011ലുണ്ടാവും.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam