»   » ബോക്സ് ഓഫീസില്‍ അമീര്‍-ഷാരൂഖ് പോരാട്ടം

ബോക്സ് ഓഫീസില്‍ അമീര്‍-ഷാരൂഖ് പോരാട്ടം

Subscribe to Filmibeat Malayalam
My Name Is Khan
ബോളിവുഡില്‍ ബോക്‌സ് ഓഫീസ് റെക്കാര്‍ഡുകളുടെ ആയുസ്സ് കുറഞ്ഞുവരികയാണോ? ഗജിനിയുടെ കളക്ഷന്‍ റെക്കാര്‍ഡുകള്‍ ത്രീ ഇഡിയറ്റ്‌സിലൂടെ തിരുത്തി ബോളിവുഡിന്റെ രാജാവായി വാഴാനുള്ള അമീറിന്റെ ശ്രമങ്ങള്‍ക്ക് ദിവസങ്ങള്‍ക്കകം മറുപടി നല്‍കി ബോളിവുഡിന്റെ കിങ് ഖാന്‍ താന്‍ തന്നെയാണെന്ന് തെളിയിക്കുകയാണ് ഷാരൂഖ്.

പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിട്ട് തിയറ്ററുകളിലെത്തിയ ഷാരൂഖ് ചിത്രമായ 'മൈ നെയിം ഈസ് ഖാനി'ന് വന്‍വരവേല്‍പ്പാണ് ലോകമെമ്പാടും ലഭിയ്ക്കുന്നത്. മഹാരാഷ്ട്രയിലും ഗുജറാത്തിലും മധ്യപ്രദേശിലും മുഴുവന്‍ തിയേറ്ററുകളിലും പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ആദ്യദിനംതന്നെ ഈ ചിത്രം നേടിയത് ഏകദേശം 25 കോടിരൂപ. ഒരു ബോളിവുഡ് ചിത്രം ആദ്യ ദിനംതന്നെ ലോകത്തെമ്പാടുമായി പുറത്തിറക്കി ഇത്രയും പണം വാരുന്നത് ഇതാദ്യമായാണ്.

നിലവില്‍ കൂടുതല്‍ പണം വാരിയ ചിത്രത്തിന്റെ റെക്കോഡ് ആമിര്‍ഖാന്റെ 'ത്രീ ഇഡിയറ്റ്‌സി'നാണ്. ഈ റെക്കോഡ് ഒരാഴ്ചയ്ക്കുള്ളില്‍ 'മൈ നെയിം ഈ ഖാന്‍' മറികടക്കുമെന്നാണ് പ്രതീക്ഷയെന്ന് ചിത്രത്തിന്റെ വിതരണക്കാര്‍ പറയുന്നു.

ഇന്ത്യയ്ക്ക് പുറത്ത് യൂറോപ്പിലും അമേരിക്കയിലും മധ്യേഷയിലും ചിത്രം വന്‍കളക്ഷനാണ് നേടുന്നത്. 43 കോടി രൂപ ഇന്ത്യയില്‍ നിന്ന് ലഭിച്ചപ്പോള്‍ വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഗ്രോസ് കളക്ഷന്‍ 47 കോടി രൂപയാണ്. ത്രീ ഇഡിയറ്റ്‌സിന് ലഭിച്ചതിന്റെ ഇരട്ടിയോളമാണിതെന്ന് എംഎന്‍ഐകെയുടെ വിതരണക്കാരായ ഫോക്‌സ് സ്റ്റാര്‍ സിഇഒ വിജയ് സിങ് പറയുന്നു. കളക്ഷനിലെ ഈ കുതിപ്പ് നീണ്ടുനിന്നാല്‍ ത്രീ ഇഡിയറ്റസിന്റെ റെക്കാര്‍ഡുകള്‍ പഴങ്കഥയാവാന്‍ അധികം നേരം വേണ്ടിവരില്ല.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam