»   » പ്രസവത്തിനായി ഐശ്വര്യ ആശുപത്രിയിലെത്തി

പ്രസവത്തിനായി ഐശ്വര്യ ആശുപത്രിയിലെത്തി

Posted By:
Subscribe to Filmibeat Malayalam
Abhishek and Aishwarya
മുംബൈ: ഐശ്വര്യ റായിയെ പ്രസവത്തിനായി മുംബൈയിലെ സെവന്‍ഹില്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഐശ്വര്യ വന്നതോടെ അന്ധേരി മറോളിലുള്ള ആശുപത്രിയില്‍ കനത്ത സുരക്ഷാ സംവിധാനങ്ങളുമൊരുങ്ങി.

ആസ്പത്രിയുടെ ഏറ്റവും മുകളിലത്തെ നിലയിലെ സ്യൂട്ടാണ് ഐശ്വര്യയ്ക്കായി ഒരുക്കിയിരിക്കുന്നത്. സിസിസി ടിവിയ്ക്കു പുറമെ വാക്കിടോക്കിയുമായി നൂറോളം സുരക്ഷാഭടന്മാര്‍ ആസ്പത്രിയില്‍ ഡ്യൂട്ടിയിലുണ്ട്.

ആസ്പത്രിയിലേക്കുള്ള നാലുകവാടങ്ങളില്‍ രണ്ടെണ്ണം തത്കാലം അടച്ചു. എന്നാല്‍ ബച്ചന്‍ കുടുംബത്തിലെ അംഗങ്ങള്‍ക്കായി എപ്പോള്‍ വേണമെങ്കിലും ഇത് തുറക്കുമെന്നാണ് അറിയുന്നത്.

ഐശ്വര്യയെ ആശുപ്രത്രിയില്‍ പ്രവേശിപ്പിച്ചകാര്യം ബച്ചന്‍ കുടുംബമോ ആശുപത്രി അധികൃതരോ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ഐശ്വര്യയെയും കൂടുംബത്തെയും പലതവണ ആസ്പത്രിയില്‍ കണ്ടതായി അവിടത്തെ ജീവനക്കാരും മറ്റും സൂചിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് വാര്‍ത്തകള്‍ വന്നിരിക്കുന്നത്.

അഭിഷേക് ബച്ചന്‍, അമിതാഭ് ബച്ചന്‍ ഐശ്വര്യയുടെ മാതാപിതാക്കളായ വൃന്ദ, കൃഷ്ണരാജ് എന്നിവരാണ് ആസ്പത്രിയില്‍ ഉണ്ടായിരുന്നത്.അടുത്തദിവസം തന്നെ പ്രസവം ഉണ്ടാകുമെന്നാണ് സൂചന. താമസസ്ഥലം ആശുപത്രിയില്‍ നിന്നും അകലെയായതിനാലാണ് അസൗകര്യം ഒഴിവാക്കാന്‍ ഐശ്വര്യയെ നേരത്തേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് അറിയുന്നത്.

ഐശ്വര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട വാര്‍ത്തകളൊന്നും പുറത്തുവിടരുതെന്ന് ആശുപത്രി അധികൃതര്‍ ജീവനക്കാര്‍ക്ക് കര്‍ശനനിര്‍ദ്ദേശം നല്‍കിയിരിക്കുകയാണത്രേ. നേരത്തേ നവംബര്‍ 11ന് ഐശ്വര്യയുടെ പ്രസവമുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കുട്ടി ആണോ പെണ്ണോ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ വാതുവെപ്പ് നടക്കുന്നതായും വാര്‍ത്തകളുണ്ട്.

English summary
Actor Aishwarya Rai Bachchan was reportedly admitted to SevenHills Hospital in Marol, Andheri, late on Monday night for the birth of her first child,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam