»   » ആഷിന്റെ പുകവലി പോസ്റ്ററിനെതിരെ ഡോക്ടര്‍മാര്‍

ആഷിന്റെ പുകവലി പോസ്റ്ററിനെതിരെ ഡോക്ടര്‍മാര്‍

Posted By:
Subscribe to Filmibeat Malayalam
Aishwarya Rai
ഗുല്‍സാരിഷിലെ ആഷിന്റെ പുകവലി പോസ്റ്ററുകള്‍ വിവാദമാകുന്നു. പുകവലി പോസ്റ്ററുകള്‍ പൊതുസ്ഥലങ്ങളില്‍ പ്രത്യേകിച്ച ബസ്സുകളിലും മറ്റും പതിപ്പിച്ചതിനെതിരെ നിശിതമായ വിമര്‍ശനമാണ് ഉയരുന്നത്. പൊതുജനങ്ങളും നഗരത്തിലെ ഡോക്ടര്‍മാരുമാണ് പോസ്റ്ററിനെതിരെ രംഗത്തെത്തിയത്.

ഇതൊരു മോശം രീതിയാണെന്നും ചീപ്പ് പബ്ലിസിറ്റി നേടാനുള്ള നിര്‍മാതാക്കളുടെ ശ്രമമാണെന്നുമാണ് പൊതുവെയുള്ള വിമര്‍സനം.

ബസ്സുകളില്‍ നിന്നും പോസ്റ്റര്‍ ഉടന്‍ നീക്കം ചെയ്തില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് ഡോക്ടമാരുടെ സംഘടന നിര്‍മാതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam