»   » അസിനും സല്ലുവും ജിമ്മിലൊന്നിച്ചപ്പോള്‍

അസിനും സല്ലുവും ജിമ്മിലൊന്നിച്ചപ്പോള്‍

Posted By:
Subscribe to Filmibeat Malayalam
Asin-salman
സല്‍മാന്റെ ജിം പ്രേമം ബോളിവുഡില്‍ പാട്ടാണ്. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും സല്ലു തയ്യാറല്ല. റെഡി എന്ന ചിത്രത്തില്‍ സല്ലുവിനൊപ്പം അഭിനയിച്ച അസിനും സല്‍മാനും ശ്രീലങ്കയില്‍ ഷൂട്ടിങ്ങിനിടെ ജിമ്മില്‍ കണ്ടുമുട്ടുകയുണ്ടായി.

തന്റെ നല്ലൊരു സുഹൃത്തുകൂടിയായ സല്ലുവിന്റെ കമ്പനി അസിനെ സന്തോഷവതിയാക്കി. എന്നാല്‍ അസിന് ഫിറ്റ്‌നസ് രഹസ്യങ്ങള്‍ പറഞ്ഞു കൊടുക്കുന്നതിലാണത്രേ സല്‍മാന്‍ കൂടുതല്‍ താത്പര്യം കാണിച്ചത്. ഫിറ്റ്‌നസുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച് ഒരു നെടുനീളന്‍ ക്ലാസ് തന്നെ കേള്‍ക്കാനുള്ള ഭാഗ്യം അസിനുണ്ടായി.

റെഡിയിലെ തന്റെ സഹതാരത്തിന് വേണ്ടി നടന്‍ എന്ന ഇമേജ് മാറ്റിവച്ച് ഒരു ട്രെയിനറുടെ കുപ്പായം അണിഞ്ഞു സല്ലു. നല്ല ഹാപ്പി മൂഡിലായിരുന്ന സല്‍മാന്‍ ചില ചിത്രങ്ങളിലേയ്ക്ക് അസിനെ റെക്കമന്റ് ചെയ്യുകയും ചെയ്തത്രേ. എന്തായാലും സല്ലുവിന്റെ ക്ലാസ് അസിനു ഗുണകരമായിട്ടുണ്ടാകുമെന്ന് വിശ്വസിയ്ക്കാം.

English summary
Everybody knows how enthusiastic Salman Khan is when it comes to fitness. When not saying his lines in front of the camera, the fiery actor can be spotted doing push up or squats on the sets. Apparently, Asin, who played Salman’s love interest in Ready,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam