»   » ഏഴാം അറിവ്: മകള്‍ക്ക് വേണ്ടി കമല്‍ ഒഴിഞ്ഞു

ഏഴാം അറിവ്: മകള്‍ക്ക് വേണ്ടി കമല്‍ ഒഴിഞ്ഞു

Posted By:
Subscribe to Filmibeat Malayalam
Shruti Hassan, daugher of Kamal Haasan is all set to relaunch her career with A.R. Murugadoss's film.
സൂര്യയെ നായകനാക്കി മുരുഗദോസ് ഒരുക്കുന്ന ഏഴാം അറിവിന് ഹിന്ദി പതിപ്പും ഉണ്ടാവുമെന്ന കാര്യമുറപ്പായി. തമിഴിനും തെലുങ്കിനും പുറമെയാണ് ഹിന്ദി പതിപ്പിന്റെ കാര്യവും ഇപ്പോള്‍ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.

ബോളിവുഡിലേക്കുള്ള ശ്രുതി ഹാസ്സന്റെ രണ്ടാം വരവായിരിക്കും സിനിമയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഏഴാം അറിവ് സിനിമയാക്കാന്‍ തീരുമാനിച്ചപ്പോള്‍ നായകനാവാന്‍ ക്ഷണിച്ചുകൊണ്ട് സംവിധായകന്‍ മുരുഗദോസ് ആദ്യം സമീപിച്ചത് കമല്‍ഹാസ്സനെയായിരുന്നു. എന്നാല്‍ തനിയ്ക്ക് പകരം ശ്രുതി സിനിമയുമായി സഹകരിപ്പിയ്ക്കാനായിരുന്നു കമലിന്റെ അഭ്യര്‍ത്ഥന. ഇതുപ്രകാരമാണ് ശ്രുതി ഏഴാം അറിവില്‍ സൂര്യയുടെ നായികയായത്.

ലക്ക് എന്ന ബോളിവുഡ് ചിത്രത്തില്‍ ഇമ്രാന്‍ ഖാന്റെ നായികയായാണ് ശ്രുതി ബോളിവുഡില്‍ അരങ്ങേറിയത്. എന്നാല്‍ ചിത്രത്തിന്റെ കനത്ത പരാജയം ശ്രുതിയുടെ മോഹങ്ങള്‍ക്ക് തിരിച്ചടിയായി. ഈ സാഹചര്യത്തില്‍ മകളെ മുന്‍നിരയിലേക്ക് കൊണ്ടുവരാനുള്ള ദൗത്യം കമല്‍ തന്നെ ഏറ്റെടുക്കുകയായിരുന്നു.

അതേ സമയം ഏഴാം അറിവിന്റെ ഹിന്ദി വേര്‍ഷന്‍ കൂടി വരുന്നതോടെ നടന്‍ സൂര്യയുടെ താരമൂല്യം ഇനിയും കുതിച്ചുയരുമെന്നാണ് കരുതപ്പെടുന്നത്. സൂര്യയുടെ ആദ്യ ബോളിവുഡ് ചിത്രമായ രക്തചരിത്ര ഉടന്‍ തന്നെ തിയറ്ററുകളിലെത്തും. അതിന് പിന്നാലെയാണ് ഗജിനി സംവിധായകന്‍ മുരുഗദോസിന്റെ ഏഴാം അറിവ് ബോളിവുഡിലെത്തുക.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam