»   » ഐശ്വര്യ റായ് വസ്ത്ര ബിസിനസിലേയ്ക്ക്

ഐശ്വര്യ റായ് വസ്ത്ര ബിസിനസിലേയ്ക്ക്

Posted By:
Subscribe to Filmibeat Malayalam
Aishwarya
മോഡലിങ് രംഗത്തുനിന്നും അഭിനയരംഗത്തെത്തി, നടിമാരായി തിളങ്ങി ഒടുവില്‍ കുടുംബിനികളും ബിസിനസുകാരുമൊക്കെ ആയ എത്രയോ താരങ്ങളുണ്ട് നമുക്കിടയില്‍. ബോളിവുഡില്‍ ഇത്തരത്തില്‍ അഭിനയം വിട്ട് മറ്റു പലരംഗത്തേയ്ക്കും ചേക്കേറിയവരും ഏറെയുണ്ട്.

അഭിനയ ജീവിതത്തിനൊപ്പം തന്നെ മറ്റു കാര്യങ്ങള്‍ കൊണ്ടുനടക്കുന്നവരുമുണ്ട്. ഇപ്പോഴിതാ ഐശ്വര്യ റായിയും ഇക്കൂട്ടത്തിലൊരാളാവുകയാണ്. താരമായി തിളങ്ങിനില്‍ക്കുന്ന ഈ വേളയില്‍ ഐശ്വര്യ പുതിയൊരു മേഖലയില്‍ക്കൂടി കൈവെയ്ക്കുന്നു. സ്വന്തം പേരില്‍ ഒരു ആഡംബരവസ്ത്ര ബ്രാന്റ് തുടങ്ങാനൊരുങ്ങുകയാണ് താരം.

ഇവയുടെ വിപണനത്തിനായി രാജ്യത്തൊട്ടാകെ വസ്ത്ര റീട്ടെയില്‍ ശൃംഖല ഒരുക്കാനും ഐശ്വര്യയ്്ക്ക് പദ്ധതിയുണ്ട്. ജെന്നിഫര്‍ ലോപ്പസ്, കേറ്റ് മോസ്, വിക്ടോറിയ ബെക്കാം തുടങ്ങിയ ഹോളിവുഡ് താരങ്ങളെയാണ് വസ്ത്ര ബിസിനസ്സില്‍ ആഷ് മാതൃകയാക്കുന്നത്. ഇവര്‍ക്കൊക്കെ സ്വന്തം ബ്രാന്‍ഡില്‍ വസ്ത്ര ബിസിനസ്സുണ്ട്.

പത്തുവര്‍ഷമായി ഇത്തരത്തിലൊരു സംരംഭത്തെക്കുറിച്ച് ഐശ്വര്യ ആലോചിച്ച് വരുകയാണത്രേ. അഭിഷേക് ബച്ചനുമായുള്ള വിവാഹത്തോടെ ഐശ്വര്യ സിനിമ വിടുമെന്നും ബിസിനസ്സിലേക്ക് ഇറങ്ങുമെന്നും സംസാരമുണ്ടായിരുന്നു.

എന്നാല്‍ വിവാഹത്തിന് ശേഷവും നടി എന്ന നിലയില്‍ ഐശ്വര്യയുടെ തിരക്ക് കുറഞ്ഞതേയില്ല. അതിനാല്‍ത്തന്നെ ബിസിനസ് പ്ലാനുകള്‍ നടന്നുമില്ല. പക്ഷേ ഇപ്പോള്‍ ഐശ്വര്യ ഇതിനെക്കുറിച്ച് സീരിയസായി ചിന്തിച്ചുകൊണ്ടിരിക്കുകയാണത്രേ. പക്ഷേ ബിസിനസ് എന്ന് തുടങ്ങാനാവുമെന്നകാര്യത്തില്‍ തനിയ്‌ക്കൊരു രൂപവുമില്ലെന്ന് ഐശ്വര്യ പറയുന്നു.

അതിനിടെ, യൂറോപ്പിലെ പ്രമുഖ വസ്ത്ര ബ്രാന്‍ഡുകളും ഇറ്റലിയിലേയും ന്യൂയോര്‍ക്കിലേയും ഡിസൈനര്‍മാരും ഐശ്വര്യയുമായി പങ്കാളിത്തത്തിനുള്ള ശ്രമത്തിലാണെന്നും റിപ്പോര്‍ട്ടുണ്ട്. പക്ഷേ, സ്വന്തം നിലയില്‍ ഒറ്റയ്ക്ക് ബിസിനസ് തുടങ്ങാനാണ് ഐശ്വര്യയ്ക്ക് താല്‍പര്യം.

English summary
Bollywood actress Aishwarya Rai interested dress business. She said that she will start a new dress brand in her name,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam