»   » ബിഗ് ബി നമ്പറിട്ടു; കുടുംബത്തിന്റെ സൈര്വം കെട്ടു

ബിഗ് ബി നമ്പറിട്ടു; കുടുംബത്തിന്റെ സൈര്വം കെട്ടു

Posted By:
Subscribe to Filmibeat Malayalam
Amitabh Bachchan
പതിവ് ശൈലിയില്‍ ബോളിവുഡിന്റെ ബിഗ് ബി ഒരു നമ്പറിട്ടതാണ്. എന്നാല്‍ ആ നമ്പറില്‍ കുരുങ്ങി ശിക്ഷയനുഭവിയ്ക്കുന്നത് ഒരു കുടുംബമാണെന്ന് മാത്രം. കോന്‍ ബനേഗ ക്രോര്‍പതി എന്ന ഷോ അവ തരിപ്പിക്കുന്നതിനിടെയായിരുന്നു ബച്ചന്റെ തമാശയാണ് കളി കാര്യമാക്കിയത്. ഇത് നടനെ കോടതിയിലെത്തിയ്ക്കാനും സാധ്യതയുണ്ടത്രേ.

പരിപാടിയ്ക്കിടെ ഒരു പെണ്‍കുട്ടി ബച്ചനോട് മൊബൈല്‍ നമ്പര്‍ ചോദിച്ചിരുന്നു. ഒട്ടും ആലോചിയ്ക്കാതെ ബച്ചന്‍ ഒരു നമ്പറും പറഞ്ഞുകൊടുത്തു. 987730000. ഒന്‍പതക്കങ്ങളുള്ള ഒരു നമ്പരാണ് ബച്ചന്‍ തമാശയ്ക്കു പറഞ്ഞത്. ഇത് കേട്ട ബച്ചന്‍ ആരാധകര്‍ വെറുതെയിരിക്കുമോ?.

ലോകമെങ്ങുമുള്ള ബിഗ് ബിയുടെ ആരാധകര്‍ താരം പറഞ്ഞ നമ്പറിന് തൊട്ടടുത്തൊരു പൂജ്യം കൂടി ചേര്‍ത്ത് നമ്പര്‍ 9877300000 എന്നാക്കി വിളിച്ചുനോക്കി. നമ്പര്‍ ശരി, അങ്ങേത്തലയ്ക്ക് ഫോണ്‍ എടുക്കാനാളുമുണ്ട്. വിളിച്ച ആരാധകരുടെ മനസ്സിലെല്ലാം ലഡ്ഡുക്കള്‍ തന്നെ പൊട്ടി.

ബച്ചന്റെ ഘനഗംഭീര ശബ്ദം പ്രതീക്ഷിച്ച് ഫോണ്‍ ചെയ്തവര്‍ കേട്ടത് ഒരു സ്ത്രീ ശബ്ദമായിരുന്നു. ഹലോ അമിതാഭ് സാബിന് ഫോണ്‍ കൊടുക്കാമോ വിനയത്തോടെയായിരുന്നു ആരാധകര്‍ തുടങ്ങിയത്. ആദ്യം റോങ് നമ്പര്‍ പറഞ്ഞു. വൈകിയില്ല വിദേശത്തു നിന്നൊരു കോള്‍ വന്നു ബച്ചന്‍ സാബിനെ വേണം. അതും കട്ട് ചെയ്തു. ക്ഷുഭിതരായ ആരാധകര്‍ ചീത്ത വിളി തുടങ്ങിയതോടെയാണ് കാര്യങ്ങള്‍ കുഴപ്പത്തിലേക്ക് നീങ്ങിയത്.

ബച്ചനിട്ട നമ്പര്‍ പിന്നീട് ആരാധകര്‍ ഒരു പൂജ്യം കൂടി ചേര്‍ത്ത് വിളിച്ചപ്പോള്‍ ഫോണെടുത്തത് പഞ്ചാബിലെ ഫത്തേഗഡ് സാഹിബ് എന്ന ജില്ലയിലെ മാന്‍ഡി ഗോവിന്ദ്ഗ ഡ് നഗരത്തില്‍ താമസിക്കുന്ന ഒരു സ്ത്രീയായിരുന്നു.

ആ വീട്ടുകാര്‍ക്ക് ഇപ്പോള്‍ സൈര്വമില്ല. സെപ്റ്റംബര്‍ പന്ത്രണ്ടിന് സംപ്രേഷണം ചെയ്ത കോന്‍ ബനേഗ ക്രോര്‍പതി എപ്പിസോഡിലാണ് അമിതാഭ് മത്സരാര്‍ഥിയുടെ ചോദ്യത്തിനു മറുപടിയായി ഈ നമ്പരിട്ടത്. ഇതിന് ശേഷം ആയിരക്കണക്കിന് ആരാധകരാണ് ആ ഫോണിലേക്കു വിളിക്കുന്നത്. സൈര്വംകെട്ട വീട്ടുകാര്‍ കോടതിയെ സമീപിയ്ക്കാനുള്ള ഒരുക്കത്തിലാണ്. ബച്ചന്‍ യഥാര്‍ഥത്തില്‍ ഞങ്ങളെ അപമാനിച്ചതിനു തുല്യമാണിത്, ഫോണിന്റെ ഉടമയായ സ്ത്രീയുടെ സഹോദരന്‍ പുനീത് ബന്‍സാല്‍ കുറ്റപ്പെടുത്തുന്നു.

സെപ്റ്റംബര്‍ പന്ത്രണ്ടിനു രാത്രി മാത്രം ആയിരക്കണക്കിനു കോളുകളാണ് വന്നത്. ഇന്ത്യക്കകത്തും പുറത്തും നിന്ന്. ഫോണ്‍ എത്ര നേരം ഓഫ് ചെയ്തു വയ്ക്കും. മൊബൈല്‍ കമ്പനിക്കാരെ വിളിച്ചു അവര്‍ക്കും പെട്ടെന്ന് ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല.

അന്ന് അനുഭവിച്ച മാനസിക വിഷമം ഏറെയാണ്. ഞങ്ങള്‍ കോടതിയെ സമീപിക്കും. ബച്ചനില്‍ നിന്ന് വിശദീകരണം തേടും, പുനീത് ബന്‍സാല്‍ വ്യക്തമാക്കി.

English summary
Ever since Amitabh Bachchan was asked for his cellphone number on the Kaun Banega Crorepati show on Monday and he obliged, Puneet Bansal has been bombarded with calls and messages.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam