»   » അസിന്‍ ഷാരൂഖിന്റെ നായികയാവുന്നു

അസിന്‍ ഷാരൂഖിന്റെ നായികയാവുന്നു

Posted By:
Subscribe to Filmibeat Malayalam
മലയാളി താരം അസിന്‍ ബോളിവുഡില്‍ മുന്‍നിരയിലേയ്ക്ക് കുതിയ്ക്കുന്നു. ആദ്യം അമീര്‍ ഖാന്റെ നായിക, പിന്നീട് സല്‍മാന്‍ ഖാന്‍ ഇപ്പോഴിതാ ബോളിവുഡിന്റെ സ്വന്തം കിങ് ഖാന്‍ ഷാരൂഖിനൊപ്പവും അസിന്‍ അഭിനയിക്കാനൊരുങ്ങുന്നു.

ചേതന്‍ ഭഗത്തിന്റെ ടു സ്റ്റേറ്റ്‌സ് എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരത്തിലാണ് അസിന്‍ ഷാരൂഖിനൊപ്പമെത്തുന്നത്. സാജ്ദ് നദിയാവാലയാണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തില്‍ ഒരു ദക്ഷിണേന്ത്യക്കാരിയുടെ വേഷമാണ് ചിത്രത്തില്‍ അസിന്‍ ചെയ്യുന്നത്. നേരത്തേ വിദ്യാ ബാലനെയായിരുന്നു ഈ റോളിലേയ്ക്ക് പരിഗണിച്ചിരുന്നത്. എന്നാല്‍ പിന്നീട് അസിന്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നു.

ഇതിനകം തന്നെ സല്‍മാനൊപ്പം രണ്ടു ചിത്രങ്ങളില്‍ അഭിനയിച്ച അസിന്‍ ഉടന്‍തന്നെ ഷാരൂഖിന്റെ നായികയാവുന്നത് കൗതുകത്തോടെയാണ് ബോളിവുഡ് കാണുന്നത്. സല്‍മാനൊപ്പം അഭിനയിച്ചുവെന്ന് മാത്രമല്ല ഇപ്പോള്‍ സല്‍മാന്റെ അടുത്ത സുഹൃത്തുകൂടിയാണ് അസിന്‍.

എന്നാല്‍ ഒരു കാലത്ത്് നല്ല കൂട്ടുകാരായിരുന്ന ഷാരൂഖും സല്‍മാനും ഇപ്പോള്‍ ബദ്ധവൈരികളാണ്. ഈ അവസ്ഥയില്‍ തന്റെ അടുത്ത സുഹൃത്തായ അസിന്‍ ഷാരൂഖിനൊപ്പം അഭിനയിക്കുന്ന്ത ബോളിവുഡിന്റെ ബാഡ് ബോയ് എന്ന് പേരുകേട്ട സല്‍മാന്‍ കണ്ടുനില്‍ക്കുമോ അതോ അസിനുമായുള്ള ബന്ധം മുറിക്കുമോ തുടങ്ങിയ സംശയങ്ങള്‍ ഉയരുന്നുണ്ട്.

English summary
After ‘Ready’ and ‘Housefull 2’, the Ghajini star Asin has grabbed another meaty role. The south sensation will now get an opportunity to romance superstar Shahrukh Khan in Sajid Nadiawala’s ‘2 States’ to be directed by Vishal Bharadwaj. The story is based on Chetan Bhagat’s book

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam