»   » ഭൂപതിയും ലാറയും ഇനിയൊന്ന്

ഭൂപതിയും ലാറയും ഇനിയൊന്ന്

Posted By:
Subscribe to Filmibeat Malayalam
Mahesh Bhupathi and Lara Dutta
ഇന്ത്യന്‍ ടെന്നീസ് താരം മഹേഷ് ഭൂപതിയും മുന്‍ ലോകസുന്ദരിയും ബോളിവുഡ് താരവുമായ ലാറ ദത്തയും വിവാഹിതരായി. മുംബൈയില്‍ നടന്ന ലളിതമായ ചടങ്ങിലാണ് ഇവരുടെ വിവാഹം രജിസ്റ്റര്‍ ചെയ്തത്. പ്രണയസാക്ഷാത്കാരം ട്വിറ്ററിലൂടെ ഭൂപതിയാണ് ആരാധകരെ അറിയിച്ചത്. ഭൂപതിയുടെ ബാന്ദ്രയിലെ വസതിയില്‍ വച്ച് നടന്ന ചടങ്ങില്‍ ഇരുവരുടെയും കുടുംബാംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്.

ചെലവ് ചുരുക്കല്‍ ലക്ഷ്യമിട്ടാണ ഇങ്ങനെ കല്യാണം കഴിച്ചതെന്ന് കരുതിയെങ്കില്‍ തെറ്റി. വെള്ളിയാഴ്ച കാന്‍ഡോളിം ബീച്ച് റിസോര്‍ട്ടില്‍ നടക്കുന്ന ചടങ്ങില്‍ ചലച്ചിത്ര-കായിക ലോകത്തെ താരങ്ങളുടെ സാന്നിധ്യത്തില്‍ ഭൂപതി ലാറയുടെ കഴുത്തില്‍ ആഘോഷമായി മിന്നുകെട്ടും. പുതുതായി തുറന്ന കാന്‍ഡോളിം ബീച്ച് റിസോര്‍ട്ടിലെ ആഘോഷത്തില്‍ 200ലധികം അതിഥികള്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രിയങ്ക ചോപ്ര, രവീണ്ട ടണ്ടന്‍, സാജിത് ഖാന്‍, ഡേവിസ് ധവാന്‍, റിതീഷ് ദേശ്മുഖ്, ദിയ മിശ്ര എന്നിങ്ങനെ ബോളിവുഡ് പ്രമുഖരെല്ലാം ഭൂപതി-ലാറാ ദമ്പതികള്‍ക്കു ആശംസകള്‍ നേരാനെത്തും. ശനിയാഴ്ച കാന്‍ഡോളിമില്‍ നിന്നു മടങ്ങിയെത്തുന്ന താരദമ്പതികള്‍ മുംബൈയിലും റിസപ്ഷന്‍ നടത്തും.

English summary
Indian tennis star Mahesh Bhupathi and Bollywood actress Lara Dutta had a registered marriage at a function on Wednesday.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam