»   » സെന്‍സര്‍ ബോര്‍ഡ് ഒരു കാന്‍സര്‍: മല്ലിക

സെന്‍സര്‍ ബോര്‍ഡ് ഒരു കാന്‍സര്‍: മല്ലിക

Posted By:
Subscribe to Filmibeat Malayalam
Mallika Sherawat,
വിവാദങ്ങളെന്നുപറയുന്നത് ഗ്ലാമര്‍താരം മല്ലിക ഷെരാവത്തിന്റെ കൂടപ്പിറപ്പാണ്, മല്ലിക എന്തു പറഞ്ഞാലും അത് വിവാദമാകും, മല്ലിക വിവാദമാകുന്നതേ പറയൂ, എങ്ങനെ ഏതുതരത്തില്‍ വേണമെങ്കിലും മല്ലികയും വിവാദങ്ങളുംതമ്മിലുള്ള ബന്ധത്തെ വിശേഷിപ്പിക്കാം.

പറഞ്ഞുവരുന്നതെന്താണെന്ന് വച്ചാല്‍, മല്ലിക വീണ്ടും വിവാദം സൃഷ്ടിച്ചിരിക്കുന്നു. ഇത്തവണ സെന്‍സറിങ് ആണ് വിഷയം, അതായത് ചലച്ചിത്രങ്ങളില്‍ പൊതുജനം കാണാന്‍ പാടില്ലാത്ത ഉള്ളടക്കങ്ങള്‍ സദാചാരത്തിന്റെയും മറ്റും പേരില്‍ വെട്ടിക്കളയുന്ന സംഭവം തന്നെ.

മല്ലികയ്ക്ക് ഇക്കാര്യം ഇഷ്ടമല്ല, സെന്‍സറിങ് പാടില്ലെന്നാണ് താരം പറയുന്നത്. അതിനായി മല്ലിക പറയുന്ന വാക്കുകള്‍ ഇത്തിരി കടുത്തുപോയി എന്നു തന്നെ പറയാം. ഇന്ത്യന്‍ സമൂഹത്തെ ബാധിച്ചിരിക്കുന്ന കാന്‍സറാണ് സെന്‍സര്‍ ബോര്‍ഡ് എന്നാണ് മല്ലിക പറഞ്ഞിരിക്കുന്നത്.

എന്റെ എല്ലാ ചിത്രങ്ങള്‍ക്കും സെന്‍സറിങ് നടക്കുന്നുണ്ട്, ഇത് ചില്ലറ പ്രശ്‌നങ്ങളല്ല എനിയ്ക്കുണ്ടാക്കുന്നത്. എന്റെ ആദ്യ ചിത്രം മുതല്‍ ഇപ്പോള്‍ ഏറ്റവും പുറത്തിറങ്ങിയ ചിത്രത്തിന് വരെ സെന്‍സര്‍ ബോര്‍ഡ് കത്തിവച്ചു- മല്ലിക ആരോപിക്കുന്നു. ഇത് വലിയ ശല്യമാണെന്നും അവര്‍ പറയന്നു. കഴിഞ്ഞ ദിവസം ഒരു ചിത്രത്തിന്റെ പരസ്യപരിപാടിയ്ക്കിടെയാണ് മല്ലിക ഇക്കാര്യം പറഞ്ഞത്.

മല്ലികയുടെ ഈ വാചകമടിയോട് സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളാരും ഇതുവരെ പ്രതികരിച്ചിട്ടില്ല. പക്ഷേ കേട്ടവര്‍ കേട്ടവര്‍ പറയുന്നത്, മല്ലികയ്ക്ക് ഒരിക്കലെങ്കിലും അധികം സെന്‍സര്‍ഷിപ്പ് ആവശ്യമില്ലാത്ത ഒരു ചിത്രത്തില്‍ അഭിനയിച്ച് തന്റെ കഴിവ് തെളിയിച്ചുകൂടേയെന്നാണ്. ഇത്തരം വേഷങ്ങള്‍ തനിയ്ക്ക് കിട്ടാത്തത് എന്തുകൊണ്ടാണെന്ന് മല്ലിക ചിന്തിയ്‌ക്കേണ്ടിയിരിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടവരും കുറവല്ല.

English summary
Sherawat has abused the Censor Board of Film Certification of India by calling it a Cancer of Society. Probably the item girl turned actress seems to be using her freedom of speech to fullest.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam