»   » കഴുത്തില്‍ നിന്നും രണ്‍ബീറിനെ മായ്ക്കാന്‍ ദീപിക

കഴുത്തില്‍ നിന്നും രണ്‍ബീറിനെ മായ്ക്കാന്‍ ദീപിക

Posted By:
Subscribe to Filmibeat Malayalam
Deepika and her tattoo
പ്രണയിക്കുമ്പോള്‍ അങ്ങനെയാണ് പലതും പ്രണയികള്‍ ഓര്‍ക്കില്ല, എന്നെങ്കിലും ബന്ധം വേര്‍പിരിയുന്നകാര്യത്തെക്കുറിച്ച് അവര്‍ ചിന്തിക്കുകപോലുമില്ല. പ്രണയിക്കുമ്പോള്‍ എല്ലാം പ്രണയമയമാണ്. ഈ വൈകാരികാവേശത്തില്‍ പലരും പലവിഡ്ഢിത്തങ്ങളും ചെയ്തുവെയ്ക്കും.

പിന്നീട് പ്രണയം നശിച്ചുകഴിയുമ്പോള്‍ ഈ വിഡ്ഢിത്തങ്ങള്‍ ഓര്‍ത്ത് പശ്ചാത്തപിയ്ക്കും. ബോളിവുഡ് താരം ദീപിക പദുകോണിന്റെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത് ഇതാണ്.

മുമ്പ് രണ്‍ബീര്‍ കപൂറുമായി പ്രണയം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന അവസ്ഥയിലാണ് ദീപിക ഒരു അബദ്ധം ചെയ്തത്, കഴുത്തില്‍ രണ്‍ബീര്‍ കപൂറിന്റെ ചുരുക്കപ്പേരായ ആര്‍കെ എന്ന് പച്ചകുത്തിവച്ചു.

ഇപ്പോള്‍ മായ്ക്കാന്‍ കഴിയാത്ത ഈ അടയാളവുമായി ദീപിക ആകെ പ്രശ്‌നത്തിലായിരിക്കുകയാണ്. ഇക്കാര്യത്തില്‍ ഇപ്പോഴത്തെ കൂട്ടുകാരന്‍ സിദ്ധാര്‍ഥ് മല്യയ്ക്ക് വലിയ ഇഷ്ടക്കേടൊന്നുമില്ലെങ്കിലും ദീപികയ്ക്ക പഴയ ഓര്‍മ്മകള്‍ ശല്യമാവുകയാണത്രേ.

ഇനി ഈ ടാറ്റൂ മായ്ച്ചുകളയാമെന്ന് താരം തീരുമാനിച്ചിരിക്കുകയാണ്. ഇതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ പക്ഷേ ദീപികയ്ക്ക് ഇഷ്ടപ്പെടുന്നില്ല. എന്റെ ശരീരമാണ്, എന്തുചെയ്യണമെന്ന് എനിയ്ക്കറിയാം, മറ്റുള്ളവര്‍ എന്തിന് ഇടപെടണം എന്നാണ് ദീപിക രോഷത്തോടെ ചോദിക്കുന്നത്. അങ്ങാടിയില്‍ തോറ്റതിന് അമ്മയോടോ എന്നാണ് ദീപികയുടെ ഈ പ്രതികരണത്തോട് പാപ്പരാസികള്‍ പ്രതികരിക്കുന്നത്.

എന്തായാലും ഒരു ടാറ്റൂകൊണ്ട് പ്രശ്‌നത്തിലായ ദീപിക, ഇനി എത്ര പ്രണയമുണ്ടായാലും അതൊന്നും ശരീരത്തില്‍ അടയാളപ്പെടുത്തില്ലെന്ന് പ്രതീക്ഷിക്കാം.

English summary
Actor Deepika Padukone who tattoed her former lover Ranbir Kapoor's name when they were seeing each other, has now decided to take off the tattoo for good

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam