»   » കരീനയും ഷാഹിദും ഒന്നിയ്ക്കുമോ?

കരീനയും ഷാഹിദും ഒന്നിയ്ക്കുമോ?

Subscribe to Filmibeat Malayalam
Kareena Kapoor, Shahid Kapoor
കരീന കപൂറും ഷാഹിദ് കപൂറും വീണ്ടും ഒന്നിയ്ക്കുമോ? ഇപ്പോഴത്തെ കൂട്ടുകാരന്‍ സേഫ് അലി ഖാനെ മാറ്റി വീണ്ടും ഷാഹിദിനെ കൂട്ടുകാരനായി കരീന കപൂര്‍ തിരഞ്ഞെടുക്കുമോ എന്നല്ല ചോദ്യം. ഇവര്‍ രണ്ടുപേരും ഒരുമിച്ച് അഭിനയിച്ച ഒരു ചിത്രം ഇനിയും ഇറങ്ങാനുണ്ട്. മിലേംഗെ, മിലേംഗെ ആണ് അത്. ഈ ചിത്രത്തിന്റെ പ്രചാരണത്തിന് ഇരുവരും ഒരുമിയ്ക്കുമോ എന്നാണ് ഈ ചോദ്യം.

ഇരുവരേയും കൂട്ടി പ്രചാരണ പരിപാടികള്‍ നടത്താനായിരുന്നു ആദ്യം പദ്ധതി. പക്ഷേ അത് ഇപ്പോള്‍ മാറ്റിയിരിയ്ക്കുകയാണ്. ഷാഹിദിന് ഈ പദ്ധതിയോട് എതിര്‍പ്പൊന്നും ഇല്ലായിരുന്നു. തന്റെ ചിത്രം മികച്ച രീതിയില്‍ റിലീസ് ചെയ്യാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നാണ് ഷാഹിദ് പറ‍ഞ്ഞത്. പ്രശ്നം സേഫ് അലി ഖാനാണെന്നായിരിയ്ക്കും നിങ്ങള്‍ ചിന്തിയ്ക്കുന്നത്. ആണോ എന്നറിയില്ല.

സംയുക്തമായ പ്രചാരണ പരിപാടി ആസൂത്രണം ചെയ്ത് നിര്‍മ്മാതാവ് ബോണി കപ്പൂര്‍ തന്നെയാണ് ഇപ്പോള്‍ ഇത് വേണ്ടെന്ന് വച്ചിരിയ്ക്കുന്നത്. ഇരുവരും വെവ്വേറെ പ്രചാരണം നടത്തിയാല്‍ അത് കൂടുതല്‍ മെച്ചം ഉണ്ടാക്കുമെന്നാണ് ബോണി കപൂര്‍ കരുതുന്നത്.

ഇരുവരേയും വിളിച്ച് വെവ്വേറെ പ്രചാരണ പരിപാടികള്‍ നടത്തും. അപ്പോള്‍ ഇരുവര്‍ക്കും അസ്വസ്ഥത ഉണ്ടാവുകയുമില്ല. പ്രചാരണത്തിന് ഇരട്ടി ശക്തി കിട്ടുകയും ചെയ്യും. ബോണി പറയുന്നു.

2007 ല്‍ ഇറങ്ങി വന്‍ വിജയമായ 'ജബ് വീ മെറ്റ്' എന്ന ചിത്രത്തിന് ശേഷം ഷാഹിദും കരീനയും കമിതാക്കളായി ഇറങ്ങുന്ന ചിത്രമാണ് ഇത്. വളരെ മുമ്പേ ഷൂട്ട് ചെയ്തെങ്കിലും ഇതുവരെ ഇതിന് തീയറ്ററുകളിലെത്താന്‍ ഭാഗ്യമുണ്ടായില്ല. ജൂണിലോ ജൂലൈയിലോ ആയിരിയ്ക്കും ഈ ചിത്രം പുറത്തിറങ്ങുക.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam