»   » ബെല്ലി ഡാന്‍സിനിടെ കത്രീനയ്ക്ക് വയറുവേദന

ബെല്ലി ഡാന്‍സിനിടെ കത്രീനയ്ക്ക് വയറുവേദന

Posted By:
Subscribe to Filmibeat Malayalam
Katrina
ബെല്ലി ഡാന്‍സ് ചിത്രീകരണത്തിനിടെ ബോളിവുഡ് താരം കത്രീന കെയ്ഫിന്  വയറുവേദന. ഫറാ ഖാന്റെ പുതിയ ചിത്രമായ തീസ് മാര്‍ ഖാന്‍ എന്ന ചിത്രത്തിനായി ബെല്ലി ഡാന്‍സ് ചിത്രീകരിക്കുന്നതിനിടയില്‍ കത്രീനയ്ക്കുണ്ടായ അസ്വസ്ഥത സെറ്റിനെയാകെ സ്തബ്ധരാക്കിയെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

ഓഗസ്റ്റ് 16ന് തിങ്കളാഴ്ച ഉച്ചഭക്ഷണം കഴിഞ്ഞശേഷമാണത്രേ നൃത്തത്തിന്റെ ചിത്രീകരണം തുടങ്ങിയത്. നൃത്തം ചെയ്ത് തുടങ്ങിയപ്പോള്‍ ശക്തമായ വയറുവേദന കാരണം കത്രീന ഉറക്കെ കരയുകയായിരുന്നു. ഇതുകണ്ട് എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഫറയും മറ്റുള്ളവരും കത്രീനയുടെ അടുത്തേയ്ക്ക് ഓടിവന്നു.

എന്താണ് കത്രീന ഉച്ചയ്ക്ക് കഴിച്ചതെന്നായിരുന്നുവത്രേ എല്ലാവരുടെയും ചോദ്യം. എന്നാല്‍ കത്രീനയുടെ വയറിന്റെ മസിലുകള്‍ പിടിച്ചതാണെന്ന് പിന്നെ നടന്ന പരിശോധനയില്‍ മനസ്സിലായത്രേ. വേദന കാരണം കത്രീനയ്ക്ക് സംസാരിക്കാന്‍ പോലും കഴിഞ്ഞില്ലത്രേ.

വയറു ചൂണ്ടിക്കാണിച്ചാണ് താരം ഫറാ ഖാനോട് വയറുവേദനയാണെന്ന് പറഞ്ഞത്. ഏഴ് ദിവസത്തെ റിഹേഴ്‌സലിനൊടുവിലാണത്രേ നൃത്തരംഗം ചിത്രീകരിക്കാന്‍ തുടങ്ങിയത്. എന്നാല്‍നൃത്തം വളരെ പ്രയാസകരമാണെന്നാണ് സെറ്റിലുള്ളവരെല്ലാം പറയുന്നത്.

എന്തായാലും കത്രീനയ്ക്ക് വയ്യാതായതോടെ ഫറ ചിത്രീകരണത്തിന് താല്‍ക്കാലിക പാക് അപ് പറഞ്ഞു. ഗാനചിത്രീകരണം ഇപ്പോള്‍ ഓഗസ്റ്റ് 21ലേയ്ക്ക് മാറ്റിവച്ചിരിക്കുകയാണ്.

പിന്നീട് ഇതിനെക്കുറിച്ച് ചോദിച്ചവരോട് തനിക്കിപ്പോള്‍ കുഴപ്പമൊന്നുമില്ലെന്നും കാല്‍മുട്ടില്‍ ചെറിയ വേദനമാത്രമേയുള്ളുവെന്നുമാണത്രേ പറഞ്ഞത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam