»   »  വിദ്യയുടെ അളവെടുത്ത് ബ്ലൗസ് തുന്നാം!

വിദ്യയുടെ അളവെടുത്ത് ബ്ലൗസ് തുന്നാം!

Posted By:
Subscribe to Filmibeat Malayalam
Vidhya Balan
ബി ടൗണിലെ സംസാരവിഷയമിപ്പോള്‍ ദി ഡേര്‍ട്ടി പിക്ചറാണ്. ശാലീന സുന്ദരിയെന്ന സല്‍പ്പേരെല്ലാം വലിച്ചെറിഞ്ഞ വിദ്യ ബാലനും ബോളിവുഡിലെ ഹോട്ട് ഡിസ്‌ക്കഷന്‍ ടോപിക്കായി മാറിക്കഴിഞ്ഞു.

പതിവ് ബോളിവുഡ് സിനിമകളില്‍ നിന്ന് മാറിയൊരു പ്രമോഷന്‍ ടെക്‌നിക്കാണ് ഡേര്‍ട്ടി പിക്ചറിന് വേണ്ടി അണിയറക്കാര്‍ ഒരുക്കിയിരിക്കുന്നത്. മെട്രോ നഗരങ്ങള്‍ക്ക് പുറമെ ചെറിയ നഗരങ്ങളിലും ചിത്രത്തിന്റെ പ്രചാരണം നടത്താന്‍ തീരുമാനിച്ചത് ഇതിന്റെ ഭാഗമായാണ്.

വിദ്യ ബാലന്‍, ഇമ്രാന്‍ ഹാഷ്മി, നസറുദ്ദീന്‍ ഷാ, തഷാര്‍ കപൂര്‍ തുടങ്ങിയവരെല്ലാം പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം ചെറിയ നഗരങ്ങളില്‍ പണം വാരുമെന്നാണ് നിര്‍മാതാവായ ഏക്ത കപൂറിന്റെ വിശ്വാസം.

ലഖ്‌നൊ, അഹമ്മദാബാദ്, ചണ്ഡിഗഡ് എന്നീ നഗരങ്ങളില്‍ നടക്കുന്ന പ്രമോഷന്‍ പരിപാടികളിലെല്ലാം ചിത്രത്തിലെ നായികയായി അഭിനയിക്കുന്ന വിദ്യ ആ പ്രദേശങ്ങളിലുണ്ടാക്കുന്ന സാരികള്‍ ധരിച്ചാവും പങ്കെടുക്കുക.. അതുമാത്രമല്ല, പ്രദേശത്തെ ഏറ്റവും മികച്ച ടെയ്‌ലര്‍ തുന്നുന്ന ബ്ലൗസ് ധരിച്ചായിരിക്കും വിദ്യ വേദിയിലെത്തുക. നഗരങ്ങളിലെ ബി, സി ക്ലാസ് തിയറ്ററുകളെലെത്തുന്ന പ്രേക്ഷകരെ സ്വാധീനിയ്ക്കാന്‍ ഈയൊരു വിദ്യയിലൂടെ കഴിയുമെന്നാണ് അണിയറക്കാരുടെ വിശ്വാസം.

ചിത്രത്തില്‍ സാരിയും ബ്ലൗസും ധരിച്ചുള്ള വിദ്യയുടെ പോസ്റ്ററുകള്‍ ഇപ്പോള്‍ തന്നെ നിരൂപകരുടെ നെറ്റി ചുളിപ്പിയ്ക്കുന്നുണ്ട്. എന്നാല്‍ ഡേര്‍ട്ടി പിക്ചര്‍ ടീം സന്ദര്‍ശിയ്ക്കുന്ന നഗരങ്ങളിലെ തുന്നല്‍ക്കാരെല്ലാം അതിയായ ആവേശത്തിലാണ്. സുന്ദരിപ്പെണ്ണിന്റെ അളവെടുത്ത് ബ്ലൗസ് തുന്നാന്‍ ഭാഗ്യം ലഭിയ്ക്കുന്ന തയ്യല്‍ക്കാരന്‍ ആരാവും എന്നാണ് അവരുടെ ചോദ്യം!

English summary
During the tours of Ahmedabad, Chandigarh, Lucknow and other places, Vidya will wear a locally made sari at the events organised for the film’s promotions. Apart from this, the most famous local tailor will also get a chance to stitch a matching blouse for Vidya. The campaign is planned to encompass the B and C centres of India.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam