»   » ബിഗ് ബോസ് പമേല എപ്പിസോഡ് ബുധനാഴ്ച

ബിഗ് ബോസ് പമേല എപ്പിസോഡ് ബുധനാഴ്ച

Posted By:
Subscribe to Filmibeat Malayalam
Pamela
ബിഗ് ബോസ് റിയാലിറ്റിഷോയില്‍ ബേവാച്ച് താരം പമേല ആന്‍ഡേഴ്‍സണ്‍ അഭിനയിക്കുന്ന എപ്പിസോഡ് ബുധനാഴ്ച സംപ്രേഷണം ചെയ്യം. പതിവ് വസ്ത്രധാരണ രീതികളെല്ലാം മാറ്റി, സാരിയും ബ്ലൗസും മാലയും പൊട്ടുമെല്ലാം അണിഞ്ഞാണ് പമേല ബിഗ്‌ബോസില്‍ എത്തുന്നത്.

പമേല അഭിനയിക്കുന്ന എപ്പിസോഡുകള്‍ക്കായി ആരാധകര്‍ കാത്തിരിക്കുകയാണ്. ഇതിനിട ബിഗ്‍ബോസിലെ പ്രമുഖ താരമായ സല്‍മാന്‍ ഖാനെ തനിക്കറിയില്ലെന്ന് പമേല പറഞ്ഞത് വന്‍ വാര്‍ത്താപ്രാധാനം നേടിയിട്ടുണ്ട്.
ഷോയില്‍ പങ്കെടുക്കാനായി ബേവാച്ച് താരം പമേല ആന്‍ഡേഴ്‌സണ്‍ മുംബൈയില്‍ എത്തി. പമേലയെത്തുന്നുവെന്നറിഞ്ഞ് വന്‍ ജനക്കൂട്ടമായിരുന്നു മുംബൈയില്‍ കാത്തിരുന്നത്.

വിമാനാത്താവളത്തില്‍ വന്നിറങ്ങിയ പമേല അന്തിച്ചുപോയെന്നല്ലാതെ എന്തുപറയാന്‍. ആരാധകരും മാധ്യമങ്ങളും ചേര്‍ന്ന് തിക്കുതിരക്കും ഫോട്ടോ പിടുത്തവും എല്ലാകൂടി പമേലയുടെ കണ്‍ട്രോള്‍ നഷ്ടപ്പെട്ടു.

വിമാനതാവളത്തില്‍ വന്നിറങ്ങിയ ഉടനെ പമേലയ്ക്കു ഗേളിനു ചുറ്റും ആരാധകര്‍ നിറയുകയായിരുന്നു. മാധ്യമ പ്രവര്‍ത്തകരുടെ ക്യാമറകള്‍ക്കൊപ്പം തന്നെ നൂറുകണക്കിന് മൊബൈല്‍ ഫോണ്‍ ക്യാമറകളും ഫ്‌ളാഷുകള്‍ കൊണ്ട് പമീലയെ പൊതിഞ്ഞു.

തിക്കിതിരക്കിയ ജനക്കൂട്ടം താരത്തെ ഒരു നോക്കു കാണുന്നതിനും ഒരു ആട്ടോഗ്രാഫ് കിട്ടുന്നതിനുമായി മത്സരിച്ചു. പമേലയുടെ അംഗരക്ഷകര്‍ പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും ആരാധകരെ അകറ്റാന്‍ പറ്റിയിരുന്നില്ല.

English summary
Pamela Anderson arrived in Mumbai late Monday amid media frenzy, resulting in a scuffle at the Chhatrapati Shivaji International Airport. Pamela gave up her hot bikini look and wore a sari teamed with a sensuous blouse for her entry in the reality show Bigg Boss 4.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam