»   » സംവിധായകനെ റിയാസെന്‍ ചുറ്റിക്കുന്നു

സംവിധായകനെ റിയാസെന്‍ ചുറ്റിക്കുന്നു

Posted By:
Subscribe to Filmibeat Malayalam
Riya sen
മുംബൈ: പുതുമുഖ സംവിധായകനായ ഇഷ്‌റാഖ് ഷായെ ബോളിവുഡ് താരം റിയാ സെന്‍ വെള്ളം കുടിപ്പിക്കുന്നു. എക് ബുരാ ആദ്മി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനാണ് രസകരമായ സംഭവങ്ങള്‍ക്കു വേദിയായത്. ചിത്രത്തില്‍ അരുണോദയ് സിങിനൊപ്പം ഒരു ഐറ്റം ഡാന്‍സില്‍ റിയാ സെന്‍ പങ്കെടുക്കേണ്ടതുണ്ട്. എന്നാല്‍ അതിനു ഇപ്പോള്‍ പറ്റില്ലെന്നാണ് നടിയുടെ നിലപാട്. കൂടാതെ ചിത്രത്തിന്റെ ഷൂട്ടിങ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാനോ ഫോട്ടോ സെഷനോ റിയ വഴങ്ങാത്തതും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.

കരാറില്‍ ഈ ഐറ്റം ഡാന്‍സിനെ കുറിച്ച് വ്യക്തമായ പറഞ്ഞതാണ്. നല്ല സുഖമില്ലെന്നാണ് റിയയുടെ നിലപാട്. വേണമെങ്കില്‍ ഒരൂ സീനില്‍ പ്രത്യക്ഷപ്പെടാം. അങ്ങനെ ആ പ്രശ്‌നം പരിഹരിച്ചു വന്നപ്പോഴാണ് മാധ്യമങ്ങളെ കാണില്ലെന്ന പുതിയ ഭീഷണി. പുതുമുഖമായ എന്നെ വെച്ച് സിനിമയെടുക്കുന്ന നിര്‍മാതാവിനെ പ്രശ്‌നം കൊണ്ട് നഷ്ടമായത് 80 ലക്ഷം രൂപയാണ്.പാട്ട് ഇനി എങ്ങനെ പൂര്‍ത്തിയാക്കുമെന്നറിയില്ല. അരുണോദയ് അമേരിക്കയിലേക്ക് പോയതാണ്. ഒരു മാസത്തിനുശേഷം അദ്ദേഹം തിരിച്ചുവന്നാലുടന്‍ മധുര്‍ ഭണ്ഡാര്‍ക്കറിന്റെ ഹീറോയിന്‍ എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് പോവും--സംവിധായകന്‍ സങ്കടം പറഞ്ഞു.


എന്നാല്‍ റിയക്ക് മറ്റൊരു കഥയാണ് പറയാനുള്ളത്. ഇത് വെറും പബ്ലിസിറ്റി സ്റ്റണ്ടാണ്. പാട്ട് എനിക്കിഷ്ടപ്പെട്ടു. അതില്‍ അഭിനയിക്കാമെന്നും പറഞ്ഞു. ഐറ്റം ഡാന്‍സിന്റെ ഷൂട്ടിങ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ള നാല്, അഞ്ച് തിയ്യതികളിലായിരുന്നു. എന്നാല്‍ അരുണോദയിന് അമേരിക്കയിലേക്ക് പോവേണ്ടതിനാല്‍ അസുഖമാണെങ്കില്‍ പോലും മൂന്നാം തിയ്യതി ഷൂട്ടിങിനു വരാമെന്നു സമ്മതിക്കുകയും എത്തുകയും ചെയ്തു.

എന്നാല്‍ അവിടെയെത്തിയപ്പോള്‍ കാണുന്നത് ഇതുവരെ കാണാത്ത മാധ്യമപ്രവര്‍ത്തരുടെ ഒരു പടയാണ്. ഷൂട്ടിങ് നടക്കുന്നതിനിടയിലേക്ക് പോലും വലിഞ്ഞുകയറി വന്ന അവരോട് സംസാരിക്കാനാണ് സംവിധായകന്‍ നിര്‍ദ്ദേശിച്ചത്.

English summary
Riya sen Refused to shoot on Item dance in Ek Bura Aadmi. Also she refrained from interacting with media invited to cover the shooting.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam